LiveTV

Live

International

ജോലിക്ക് നേരത്തെ വന്ന ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു

ജോലിക്ക് നേരത്തെ വന്ന ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു
Summary
വേതനമില്ലാതെ അമിത ജോലി ചെയ്യുന്നതും ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ ഒറ്റയ്ക്ക് കഴിയുന്നതും കമ്പനി വ്യവസ്ഥകള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീനിനെ പിരിച്ചുവിട്ടത്

തുടര്‍ച്ചയായി ജോലിക്ക് നേരത്തെ എത്തിയ ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു. സ്പെയിനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ പി ജീനിനാണ് ജോലി നഷ്ടമായത്. എല്ലാ ദിവസവും രാവിലെ അഞ്ചിന് ബാഴ്സലോണയിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തുന്ന ജീന്‍ മറ്റുള്ള ജീവനക്കാര്‍ എത്തുന്നതിന് മുമ്പ് കടയിലെത്തി സാധനങ്ങളെല്ലാം അടുക്കിവ്ക്കുമായിരുന്നുവെന്ന് യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാലങ്ങളായി ഈ പതിവ് തുടര്‍ന്നു വരികയാണെങ്കിലും ഇതുവരെ ഓവര്‍ ടൈമിനുള്ള വേതനം കൈപ്പറ്റിയിരുന്നില്ല.

ജോലിക്ക് നേരത്തെ വന്ന ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു


വേതനമില്ലാതെ അമിത ജോലി ചെയ്യുന്നതും ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ ഒറ്റയ്ക്ക് കഴിയുന്നതും കമ്പനി വ്യവസ്ഥകള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീനിനെ പിരിച്ചുവിട്ടത്. കമ്പനി തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്തിരിക്കുകയാണ് ജീന്‍ ഇപ്പോള്‍.