LiveTV

Live

International

ജപ്പാനില്‍ ഇന്ന് ജനവിധി

ജപ്പാനില്‍ ഇന്ന് ജനവിധി
Summary
ടോകിയോ ഗവര്‍ണര്‍ യുറിക കൊയകേയാണ് ആബെയുടെ പ്രധാന എതിരാളി.

ജപ്പാന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലെ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ടോകിയോ ഗവര്‍ണര്‍ യുറിക കൊയകേയാണ് ആബെയുടെ പ്രധാന എതിരാളി.

ജപ്പാനില്‍ ഇന്ന് ജനവിധി

ജപ്പാന്‍ പാര്‍ലമെന്‍റിന്‍റെ അധോസഭയായ ഹൌസ് ഓഫ് റപ്പറസന്‍ററ്റീവിലെ 465 അംഗ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. 233 സീറ്റാണ് കേവല ഭൂരിപക്ഷം നേടാന്‍ ആവശ്യം. ഷിന്‍സോ ആബെയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റികും സഖ്യകക്ഷിയായ കോമയ്റ്റോയും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. പുതിയ നികുതി നയവും ആണവ- മിസൈല്‍ ഭീഷണി ഉയര്‍ത്തുന്ന ഉത്തരകൊറിയക്കെതിരെ കടുത്ത നിലപാടുമായാണ് ആബെ ജനവിധി തേടുന്നത്.

നേരത്തെ സ്വജനപക്ഷപാതവും ജനപ്രിയമല്ലാത്ത നയപ്രഖ്യാപനങ്ങളും ആബെയുടെ ജനപ്രീതി ഇടിച്ചിരുന്നു. എന്നാല്‍ ഉത്തരകൊറിയ പ്രശ്നത്തിലെ നിലപാട് ജനപ്രീതി വര്‍ധിപ്പിച്ചു. ഈ ജനപിന്തുണ വോട്ടാക്കി മാറ്റു എന്ന ലക്ഷ്യത്തോടെയാണ് കാലാവധി തീരുംമുന്പ് ആബെ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നിലവിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലരാണെങ്കിലും എല്‍ഡിപി വിട്ട് പാര്‍ട്ടി ഓഫ് ഹോപ്പ് എന്ന പുതിയ പാര്‍ട്ടിയുമായി അങ്കത്തിനിറങ്ങിയ ടോകിയോ ഗവര്‍ണര്‍ യുറിക കൊയകേയാണ് ആബെയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. വിജയം ആബെയ്ക്കൊപ്പമെങ്കിലും പാര്‍ട്ടി ഓഫ് ഹോപ്പ് പിടിക്കുന്ന വോട്ടുകള്‍ എല്‍ഡിപിയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. വോട്ടര്‍മാരുടെ പ്രായപരിധി 20ല്‍ നിന്ന് 18 ആക്കി കുറച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ജപ്പാനില്‍ നടക്കുന്നത്.