LiveTV

Live

International

ഹൂസ്റ്റണ്‍ വെള്ളപ്പൊക്കം: താനും കുടുംബവും സുരക്ഷിതരെന്ന് ബാബു ആന്റണി

ഹൂസ്റ്റണ്‍ വെള്ളപ്പൊക്കം: താനും കുടുംബവും സുരക്ഷിതരെന്ന് ബാബു ആന്റണി
Summary
അമേരിക്കയെ പിടിച്ചുകുലുക്കിയ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് നടന്‍ ബാബു ആന്റണിയും കുടുംബവും വീട്ടില്‍ നിന്നും മാറി. ഇപ്പോള്‍ ഹൂസ്റ്റണിൽ നിന്നും എട്ടു മൈൽ അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണെന്നും..

അമേരിക്കയെ പിടിച്ചുകുലുക്കിയ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് നടന്‍ ബാബു ആന്റണിയും കുടുംബവും വീട്ടില്‍ നിന്നും മാറി. ഇപ്പോള്‍ ഹൂസ്റ്റണിൽ നിന്നും എട്ടു മൈൽ അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണെന്നും താനും കുടുംബവും സുരക്ഷിതരാണെന്നും ബാബു ആന്റണി അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബാബു ആന്റണിയുടെ വീട്ടിന് പുറത്ത് പാമ്പും ചീങ്കണ്ണിയുമെന്ന വാര്‍ത്തക്ക് പിന്നാലെ പ്രതികരണവുമായി എത്തിയതായിരുന്നു താരം.

ഹൂസ്റ്റണ്‍ വെള്ളപ്പൊക്കം: താനും കുടുംബവും സുരക്ഷിതരെന്ന് ബാബു ആന്റണി

യുഎസില്‍ ആയതുകൊണ്ടാണ്, ഇത്ര വലിയ സംഭവമായിരുന്നിട്ടു കൂടി ആളപായം കുറക്കാന്‍ കഴിഞ്ഞതെന്നും പൊലീസും സൈന്യവും ദുരന്തനിവാരണസേനയും നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ കണ്ടുപഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.