LiveTV

Live

International

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെ പാകിസ്താനില്‍ പ്രതിഷേധം ശക്തം

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെ പാകിസ്താനില്‍ പ്രതിഷേധം ശക്തം
Summary
തീവ്രവാദികള്ക്ക് താവളമൊരുക്കുന്ന രാഷ്ട്രമാണ് പാകിസ്താനെന്നായിരുന്നു അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് കഴിഞ്ഞദിവസം പ്രതികരിച്ചത്

തീവ്രവാദത്തിന് കളമൊരുക്കുന്ന രാജ്യമെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രസ്താവനക്കെതിരെ പാകിസ്താനില്‍ പ്രതിഷേധം ശക്തമാകുന്നു. കറാച്ചിയിലെ അമേരിക്കന് കോണ്സുലേറ്റിന് മുന്നില് നൂറ് കണക്കിന് ആളുകള് പങ്കെടുത്ത പ്രതിഷേധമാണ് കഴിഞ്ഞദിവസം നടന്നത്.

തീവ്രവാദികള്ക്ക് താവളമൊരുക്കുന്ന രാഷ്ട്രമാണ് പാകിസ്താനെന്നായിരുന്നു അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് കഴിഞ്ഞദിവസം പ്രതികരിച്ചത്. ഇതിനെതിരെയാണ് പാകിസ്താനില് ഉടനീളം പ്രതിഷേധങ്ങള് നടക്കുന്നത്. കറാച്ചിയില് അമേരിക്കന് കോണ്സുലേറ്റിന് മുന്നിലേക്ക് നടന്ന പ്രതിഷേധ റാലിയില് നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. ട്രംപിനെതിരായ പ്ല്ക്കാഡുകള് കയ്യിലേന്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധകരെ സുരക്ഷാ സേന തടഞ്ഞത് സംഘര്ഷത്തിന് കാരണമായി. പ്രതിഷേധകര്ക്ക് നേരെ ടിയര്ഗ്യാസും മറ്റും പ്രയോഗിച്ചു.

അഫ്ഗാനിസ്ഥാനെതിരായ സൈനിക നീക്കങ്ങള് സംബന്ധിച്ചുള്ല പ്രഖ്യാപനത്തിനിടെയായിരുന്നു പാകിസ്താനെതിരായ പരാമര്ശം ട്രംപ് നടത്തിയത്.