LiveTV

Live

International

ട്രയിലര്‍ മറിഞ്ഞു, പന്നിക്കൂട്ടം റോഡിലിറങ്ങി

ട്രയിലര്‍ മറിഞ്ഞു, പന്നിക്കൂട്ടം റോഡിലിറങ്ങി
Summary
ഇതോടെ അമേരിക്കയിലെ ടെക്സാസ് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു

പന്നികളെ കൊണ്ടു പോവുകയായിരുന്ന ട്രെയിലര്‍ റോഡില്‍ മറിഞ്ഞതോടെ പന്നിക്കൂട്ടം നടുറോഡിലിറങ്ങി. ഇതോടെ അമേരിക്കയിലെ ടെക്സാസ് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ട്രയിലര്‍ മറിഞ്ഞു, പന്നിക്കൂട്ടം റോഡിലിറങ്ങി

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഇറച്ചി ആവശ്യത്തിന് കൊണ്ടു പോവുകയായിരുന്നു പന്നികളെ. ഇതിനിടെ റോഡില്‍ നിന്നിറങ്ങിപ്പോയ ട്രെയിലര്‍ മറിഞ്ഞു. ട്രെയിലറിന്റെ മേല്‍ക്കൂര പൊളിഞ്ഞതോടെയാണ് പന്നിക്കൂട്ടം പുറത്തിറങ്ങിയത്. പിന്നാലെ ഹൈവേയില്‍ തലങ്ങും വിലങ്ങും നടന്നു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് പഠിച്ച പണിയെല്ലാം നോക്കിയിട്ടും പന്നികള്‍ വാഹനത്തില്‍ കയറിയില്ല.
താല്‍ക്കാലിക വേലിയുണ്ടാക്കി അകത്ത് കടത്താനായി ശ്രമം. ഇത് മറികടന്ന പന്നികള്‍ വീണ്ടും റോഡിലേക്ക്. ഒടുവില്‍ മണിക്കൂറുകള്‍ വേണ്ടി വന്നു ഇവയെ കൂട്ടിലാക്കാന്‍. ഇതിനായി ഹൈവേ താല്‍ക്കാലികമായി അടക്കുകയും ചെയ്തു.