LiveTV

Live

International

വ്ലാദ്മിര്‍ പുടിനും സല്‍മാന്‍ രാജാവും ടെലഫോണില്‍ സംസാരിച്ചു

വ്ലാദ്മിര്‍ പുടിനും സല്‍മാന്‍ രാജാവും ടെലഫോണില്‍ സംസാരിച്ചു
Summary
മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ചര്‍ച്ച ചെയ്തു

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിനും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ടെലഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളും വികസന വിഷയങ്ങളും ഇരു നേതാക്കളും വിലയിരുത്തി. മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ചര്‍ച്ച ചെയ്തു. മേഖലയുടെ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിനായി തീവ്രവാദത്തിനെതിരെ സംയുക്തമായി പോരാടാന്‍ ആവശ്യമായ നടപടികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.