LiveTV

Live

International

മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വിചാരണ ഉടന്‍ തുടങ്ങും

മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വിചാരണ ഉടന്‍ തുടങ്ങും
Summary
ഇതു കാണിച്ച് കോടതി ബുധനാഴ്ചക്കകം സമന്‍സ് അയക്കും. അഴിമതിക്കേസില്‍ പെട്ട ഹേയെ കഴിഞ്ഞയാഴ്ച ഭരണഘടനാ കോടതി പുറത്താക്കിയിരുന്നു.

പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്വന്‍ ഹേയുടെ വിചാരണ ഒരാഴ്ചക്കകം തുടങ്ങും. ഇതു കാണിച്ച് കോടതി ബുധനാഴ്ചക്കകം സമന്‍സ് അയക്കും. അഴിമതിക്കേസില്‍ പെട്ട ഹേയെ കഴിഞ്ഞയാഴ്ച ഭരണഘടനാ കോടതി പുറത്താക്കിയിരുന്നു.

ക്രിമിനല്‍ കുറ്റം ചുമത്തി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാര്‍കിനെ ഭരണഘടനാ കോടതി പുറത്താക്കിയത്. രാജ്യത്ത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു പാര്‍ക്. എന്നാല്‍ വിവിധ അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങള്‍ പാര്‍കിന്റെ കസേരയിളക്കി. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കോടതിയില്‍ വിശദീകരിക്കുമെന്ന് പാര്‍കിന്റെ വക്താവ് അറിയിച്ചു. വിചാരണ രഹസ്യമാണോ പരസ്യമാണോയെന്നതില്‍ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിച്ചിട്ടില്ല. തുറന്ന കോടതിയില്‍ മാധ്യമങ്ങള്‍ക്കടക്കം സംപ്രേഷണം ചെയ്യാവുന്ന രീതിയാണ് ദക്ഷിണ കൊറിയയിലെ ഒരു വിചാരണ രീതി. ഇത് പാര്‍കിന്റെ കാര്യത്തില്‍ സ്വീകരിക്കുമോ എന്നത് വ്യക്തമല്ല. ആരോപണങ്ങള്‍ നിഷേധിച്ച് അധികാരത്തില്‍ തുടരാന്‍ ശ്രമിച്ച പാര്‍കിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടന്നിരുന്നു. ഗ്വേയുടെ അടുത്ത സുഹൃത്തും അവരുടെ മുന്‍ സഹായികളായ രണ്ടു പേരുമാണ് അഴിമതിക്ക് പിന്നിലെന്ന് അന്വേഷണസംഘം സൂചന നല്‍കി. സുഹൃത്തുക്കളെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കാന്‍ പാര്‍ക് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നതാണ് മറ്റൊരാരോപണം.