LiveTV

Live

International

ഇന്തോനേഷ്യയില്‍ ബോട്ടപകടം: 23 മരണം

ഇന്തോനേഷ്യയില്‍ ബോട്ടപകടം: 23 മരണം
Summary
വിനോദ സഞ്ചാരികളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്

ഇന്തോനേഷ്യയില്‍ ബോട്ടപകടത്തില്‍ 23 പേര്‍ മരിച്ചു. 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിനോദ സഞ്ചാരികളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് വടക്ക് ഭാഗത്തുള്ള ഒരു ദ്വീപിലേക്ക് പോകുന്നതിനിടെയാണ് സാഹ്റോ എക്സ്പ്രസ് എന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്. ബോട്ടിനുള്ളില്‍ തീപടര്‍ന്നാണ് അപകടത്തിന് കാരണം. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് നിഗമനം. 251 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 194 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ജക്കാര്‍ത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യാത്രക്കിടെ ബോട്ടില്‍ കറുത്ത പുക ഉയരുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ ആശങ്കയിലായി. എല്ലാവരും ബോട്ടിന് പിറക് വശത്തേക്ക് നീങ്ങുകയായിരുന്നു. ഞൊടിയിടയില്‍ തീ ശക്തമായി പടര്‍ന്നു. ഇന്ധനം നിറച്ച ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. ഇന്തോനേഷ്യയില്‍ ബോട്ടപകടം പതിവാണ്. പല ബോട്ടുകളും പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതും ലൈഫ് ജാക്കറ്റുകളുടെ കുറവും അപകടത്തിന്‍റെ തോത് വര്‍ധിക്കാന്‍ കാരണമാകാറുണ്ട്.