LiveTV

Live

International

ഫിലിപ്പീന്‍സില്‍ പ്രസിഡന്റിന് നേരെ വധശ്രമം

ഫിലിപ്പീന്‍സില്‍ പ്രസിഡന്റിന് നേരെ വധശ്രമം
Summary
ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടിനെ ലക്ഷ്യമിട്ട് നടത്തിയ സ്‍ഫോടനത്തെ കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടിനെ ലക്ഷ്യമിട്ട് നടത്തിയ സ്‍ഫോടനത്തെ കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. സ്ഫോടനത്തില്‍ നിന്നും തലനാരിഴയ്ക്കാണ് പ്രസിഡന്റ് രക്ഷപ്പെട്ടത്. സംഭവത്തില്‍ മരണ സംഖ്യ 12 ആയി.

പ്രസിഡ‍ന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടിന്റെ സ്വദേശമായ ദവോ സിറ്റിയിലെ തെരുവ് മാര്‍ക്കറ്റലാണ് സ്ഫോടനം നടന്നത്. പ്രസിഡന്റ് വാരാന്ത്യങ്ങളില്‍ ദാവോയില്‍ എത്തുമ്പോള്‍ താമസിക്കുന്ന ഹോട്ടലിന് സമീപമാണ് ഈ മാര്‍ക്കറ്റ്. സ്ഫോടനം നടക്കുമ്പോള്‍ പ്രസിഡന്റ് തൊട്ടടുത്ത സ്ഥലത്ത് ഉണ്ടായിരുന്നു. ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് അദ്ദേത്തെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിന്നു. രണ്ട് ദിവസം മുമ്പ് പ്രസിഡന്റിന് ഭീഷണി സന്ദേശം ലഭിക്കുകയും ചെയ്തിരുന്നുവെന്ന് മകനും ദാവോ സിറ്റി ഉപ മേയറുമായ പൌളോ ഡ്യൂട്ടെര്‍‌ട്ട് വെളിപ്പെടുത്തി. സ്ഫോടനത്തില്‍ 10 പേര്‍ സംഭവ സ്ഥലത്തും 2 പേര്‍ ആശുപത്രിയിലും മരിച്ചു. 60 പേര്‍ക്ക് പരിക്കുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍‌ സ്ഥാപിച്ചതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 22 വര്‍ഷം ദാവോ മേയറായിരന്ന റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട് കഴിഞ്ഞ മെയിലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഫിലീപ്പീന്‍സില്‍‌ മയക്കുമരുന്ന് മാഫിയ ശക്തമാണ്. ഐഎസ് ബന്ധമുള്ള അബുസയ്യഫിനും ദാവോയില്‍ സ്വാധീന മേഖലകളുണ്ട്. എന്നാല്‍ സ്ഫോടനത്തിന് ഉത്തരവാദികളെക്കുറിച്ച് അന്വേഷണ സംഘത്തിന് നിലവില്‍ സൂചനകള്‍ ലഭിച്ചിട്ടില്ല.