LiveTV

Live

International

മേല്‍വിലാസം: ഒരു കുതിരാലയം, ഒരുപാട് ആടുകള്‍, മൂന്ന് കുട്ടികള്‍; ദമ്പതികളെ തേടി കത്തെത്തി

മേല്‍വിലാസം: ഒരു കുതിരാലയം, ഒരുപാട് ആടുകള്‍, മൂന്ന് കുട്ടികള്‍; ദമ്പതികളെ തേടി കത്തെത്തി
Summary
ഒരിക്കല്‍ ഇവരുടെ വീട്ടില്‍ അതിഥിയായി എത്തിയ ഒരു ടൂറിസ്റ്റ് നാട്ടിലെത്തിയതിന് ശേഷം മേല്‍വിലാസമറിയില്ലെങ്കിലും ഇവര്‍ക്കയച്ച കത്ത് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമായിരിക്കയാണ്.
മേല്‍വിലാസം: ഒരു കുതിരാലയം, ഒരുപാട് ആടുകള്‍, മൂന്ന് കുട്ടികള്‍; ദമ്പതികളെ തേടി കത്തെത്തി

യാത്രയ്ക്കിടെ കുപ്പിയില്‍ സന്ദേശമെഴുതി കടലില്‍ ഒഴുക്കുന്നതും അത് കാലങ്ങള്‍ക്ക് ശേഷം ആര്‍ക്ക് അയച്ചോ അവരെ തേടി എത്തുന്നതും, അയച്ച കത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മേല്‍വിലാസക്കാരനെ തേടി എത്തുന്നതും എല്ലാം നേരത്തെ വന്ന കഥകളാണ്.. എന്നാല്‍ ഇതാ തീര്‍ത്തും വ്യത്യസ്തമായ ഒരു കത്തയക്കല്‍ കഥ... ഐസ്‍ലാന്‍റില്‍ നിന്ന്...

റേബേക്ക കത്രീന കദു ഓസ്റ്റെന്‍ഫെഡും ഭര്‍ത്താവും ഇപ്പോഴും അമ്പരപ്പിലാണ്.. തങ്ങളുടെ മേല്‍വിലാസം മറന്നുപോയ ഒരു സുഹൃത്ത് അയച്ച കത്ത് കൃത്യമായി തങ്ങളെ തേടിയെത്തിയിരിക്കുന്നു... പടിഞ്ഞാറന്‍ ഐസ്‍ലാന്റിലെ ബോര്‍ഡലൂറില്‍ ഒരു കുതിരാലയം നടത്തിവരികയാണ് റെബേക്കയും ഭര്‍ത്താവും. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്.

ഒരിക്കല്‍ ഇവരുടെ വീട്ടില്‍ അതിഥിയായി എത്തിയ ഒരു ടൂറിസ്റ്റ് നാട്ടിലെത്തിയതിന് ശേഷം മേല്‍വിലാസമറിയില്ലെങ്കിലും ഇവര്‍ക്കയച്ച കത്ത് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമായിരിക്കയാണ്.

ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി മാപ്പ് വരച്ച് കത്തിന്റെ കവറിന് പുറത്ത് അടയാളപ്പെടുത്തിയിരിക്കുന്നു... കൂടാതെ കൃത്യമായ മേല്‍വിലാസത്തിലെത്തിച്ചേരാനുള്ള വിവരണങ്ങളും കത്തയച്ചാള്‍ എഴുതിച്ചേര്‍ത്തിരുന്നു..

രാജ്യം: ഐസ്‍ലാന്‍റ്
നഗരം: ബോര്‍ഡലൂര്‍
പേര്: ഒരു കുതിരാലയം, ഐസ്‍ലന്റ്/ഡാനിഷ് ദമ്പതികളും അവരുടെ മൂന്ന് കുട്ടികളും പിന്നെ കുറേ ആടുകളും

കഴിഞ്ഞില്ല വേറെയുമുണ്ടായിരുന്നു പോസ്റ്റ്മാന് മേല്‍വിലാസക്കാരനെ കണ്ടെത്താനുള്ള വിവരണങ്ങള്‍. ഡാനിഷ് വനിത ബോര്‍ഡലൂറിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുകയാണ്.. എന്നായിരുന്നു അത്.

ഐസ്‍ലാന്റ് തലസ്ഥാനമായ റേക്ജാവികില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.. ഇവരുടെ ഫാം ഹൌസില്‍ കുറച്ചുനാള്‍ വന്ന് താമസിച്ച ഒരു ടൂറിസ്റ്റാണ് മേല്‍വിലാസമറിയാത്തിനാല്‍ ഇവര്‍ക്ക് ഇത്തരത്തിലൊരു കത്തയച്ചിരിക്കുന്നത്.

പക്ഷേ കത്ത് കൃത്യമായി മേല്‍വിലാസക്കാരനെ തന്നെ തേടിയെത്തിയെന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ലോകത്തിലെ നമ്പര്‍ വണ്‍ പോസ്റ്റല്‍ സര്‍വീസാണ് രാജ്യത്തുള്ളതെന്ന് മനസ്സിലായില്ലേ എന്നര്‍ത്ഥത്തിലുള്ള കമന്റുകളൊക്കെ ചിത്രത്തിനടിയില്‍ പ്രചരിക്കുന്നുണ്ട്.