LiveTV

Live

International

ജെറുസലേമില്‍ നിന്ന് ക്രിസ്മസ് ആശംസിക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ജെറുസലേമില്‍ നിന്ന് ക്രിസ്മസ് ആശംസിക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹു
Summary
ജെറുസലേം എന്ന വിശുദ്ധനഗരമാണ് എനിക്ക് പിന്നിലുള്ളത്. ഈ ക്രിസ്മസ് രാത്രിയില്‍ ഇവിടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്

ഇസ്രായേല്‍ തലസ്ഥാനമായ ജെറുസലേമില്‍ നിന്ന് ക്രിസ്മസ് ആശംസിക്കുന്നുവെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് നെതന്യാഹു ആശംസകള്‍ പങ്കുവെച്ചത്.

ജെറുസലേം എന്ന വിശുദ്ധനഗരമാണ് എനിക്ക് പിന്നിലുള്ളത്. ഈ ക്രിസ്മസ് രാത്രിയില്‍ ഇവിടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഇസ്രായേലിന്റെ പ്രധാനമന്ത്രിയായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ആദ്യമായി ഇവിടത്തെ എല്ലാ ക്രിസ്ത്യന്‍ പൌരന്മാര്‍ക്കും ലോകത്തെ മുഴുവന്‍ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്കും ഞാന്‍ ക്രിസ്മസ് ആശംസകള്‍ നേരുന്നു. കിഴക്കന്‍ ജെറുസലേമിനെ പശ്ചാത്തലമാക്കി ചിത്രീകരിച്ച വീഡിയോയില്‍ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമെന്നും നെതന്യാഹു വിശേഷിപ്പിക്കുന്നു.

രാജ്യത്തെ രണ്ട് ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ക്ക് സ്വര്‍ഗമായിരിക്കും ഇസ്രായേല്‍ എന്ന് നെതന്യാഹു പറയുന്നു. എല്ലാ മതസ്ഥരുടേയും വിശ്വാസപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പും നെതന്യാഹു നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ക്രിസ്ത്യാനികളുടെ ടൂര്‍ ഗൈഡായി താനുണ്ടാകുമെന്നാണ് നെതന്യാഹു പറയുന്നത്. എന്നാല്‍ ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ഡോണള്ഡ് ട്രംപിന്റെ നടപടിക്കെതിരെ ഇസ്രായേലിലെ ക്രൈസ്തവര്‍ രംഗത്തെത്തിയിരുന്നു.