LiveTV

Live

International

വിലാപയാത്ര സ്വര്‍ണരഥത്തില്‍; ശവസംസ്കാര ചടങ്ങിന്‍റെ ചെലവ് 585 കോടി രൂപ, വജ്രത്തിലും മുത്തിലും പൊതിഞ്ഞ് ഒരു അന്ത്യയാത്ര

വിലാപയാത്ര സ്വര്‍ണരഥത്തില്‍; ശവസംസ്കാര ചടങ്ങിന്‍റെ ചെലവ് 585 കോടി രൂപ, വജ്രത്തിലും മുത്തിലും പൊതിഞ്ഞ് ഒരു അന്ത്യയാത്ര
Summary
കഴിഞ്ഞവര്‍ഷം അന്തരിച്ച രാജാവ് ഭൂമിബോല്‍ അതുല്യതേജിന്‍റെതാണ് ഈ ആഡംബര സംസ്കാര ചടങ്ങ്.

585 കോടി ചെലവില്‍ ഒരു ശവസംസ്കാര ചടങ്ങ് നടക്കാന്‍ പോകുകയാണ് അങ്ങ് തായലന്‍ഡില്‍. കഴിഞ്ഞവര്‍ഷം അന്തരിച്ച രാജാവ് ഭൂമിബോല്‍ അതുല്യതേജിന്‍റെതാണ് ഈ ആഡംബര സംസ്കാര ചടങ്ങ്.

വിലാപയാത്ര സ്വര്‍ണരഥത്തില്‍; ശവസംസ്കാര ചടങ്ങിന്‍റെ ചെലവ് 585 കോടി രൂപ, വജ്രത്തിലും മുത്തിലും പൊതിഞ്ഞ് ഒരു അന്ത്യയാത്ര

ഈ വ്യാഴാഴ്ചയാണ് ഭൂമിബോല്‍ അതുല്യതേജിന്‍റെ ശവസംസ്കാരചടങ്ങ്. വജ്രവും മുത്തുമെല്ലാം പതിപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണരഥത്തിലാണ് വിലാപയാത്ര. വിലാപയാത്രക്ക് ശേഷം പത്ത് മാസമെടുത്ത് നിര്‍മ്മിച്ച രാജകീയ ശ്മശാനത്തില്‍ മൃതദേഹം അടക്കും. അതിന് മുന്നോടിയായുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്നലെ ഗ്രാന്‍ഡ് പാലസിന് മുന്നില്‍ നടന്ന വിലാപയാത്ര പരിശീലനം അഞ്ച് മണിക്കൂര്‍ നീണ്ടു. വാഴാഴ്ച നടക്കുന്ന ചടങ്ങില്‍ 2.5 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ ആഡംബര ശവസംസ്കാര ചടങ്ങിന് തായ്‌ലന്‍ഡ് സൈനിക ഭരണകൂടം ചെലവഴിക്കുന്നത് 90 മില്യണ്‍ ഡോളര്‍ അതായത് 585 കോടി ഇന്ത്യന്‍ രൂപ.

ഏഴ് ദശാബ്ദം നീണ്ട ഭരണത്തിന് വിരാമമിട്ട് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 13നാണ് ഭൂമിബോല്‍ അതുല്യതേജെന്ന തായ് ലന്‍ഡുകാരുടെ പ്രിയ രാജാവ് വിടവാങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ ശവപേടകത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇതുവരെ മൃതദേഹം.