LiveTV

Live

International

ജോര്‍ദാനില്‍ ഇസ്രയേല്‍ എംബസിക്ക് നേരെ ആക്രമണം

ജോര്‍ദാനില്‍ ഇസ്രയേല്‍ എംബസിക്ക് നേരെ ആക്രമണം
Summary
വെടിവെപ്പിന് പിന്നില്‍ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

ജോര്‍ദാനിലെ ഇസ്രയേല്‍ എംബസിക്ക് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പിന് പിന്നില്‍ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജോര്‍ദാനില്‍ ഇസ്രയേല്‍ എംബസിക്ക് നേരെ ആക്രമണം

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലാണ് ഇസ്രയേല്‍ എംബസിക്ക് നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ ജോര്‍ദാന്‍ സ്വദേശിയായ ഒരാള്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ രണ്ട് പേരില്‍ ഒരാള്‍ ഇസ്രയേല്‍ പൌരനാണ്. വെടിവെപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. വെടിവെപ്പിന്റെ കാരണവും വ്യക്തമല്ല. വെടിവെപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്കും പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി ഇസ്രയേല്‍ അധികൃതര്‍ എംബസി അടച്ചു. മുഴുവന്‍ ഉദ്യോഗസ്ഥരെയും എംബസിക്ക് അകത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.