LiveTV

Live

International

മോണോയറുടെ ഓര്‍മയില്‍ ഇന്ന് കണ്ണുചിമ്മുന്ന ഗൂഗിള്‍ ഡൂഡില്‍..

മോണോയറുടെ ഓര്‍മയില്‍ ഇന്ന് കണ്ണുചിമ്മുന്ന ഗൂഗിള്‍ ഡൂഡില്‍..
Summary
ഇന്ന് ഗൂഗിള്‍ ഡൂഡിലില്‍‍, ഗൂഗിള്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതിന്റെ സ്ഥാനത്ത് ചിമ്മിക്കൊണ്ടിരിക്കുന്ന രണ്ട് കണ്ണുകള്‍ കാണാം..

ഇന്ന് ഗൂഗിള്‍ ഡൂഡിലില്‍‍, ഗൂഗിള്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതിന്റെ സ്ഥാനത്ത് ചിമ്മിക്കൊണ്ടിരിക്കുന്ന രണ്ട് കണ്ണുകള്‍ കാണാം. പ്രശസ്ത ഒപ്താമോളജിസ്റ്റ് ഫെര്‍ഡിനാന്റ് മോണോയറിന്റെ 181ആം ജന്മദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഗൂഗിള്‍ ഈ കണ്ണുചിമ്മുന്ന ഡൂഡില്‍ നല്‍കിയിരിക്കുന്നത്‍.

മോണോയറുടെ ഓര്‍മയില്‍ ഇന്ന് കണ്ണുചിമ്മുന്ന ഗൂഗിള്‍ ഡൂഡില്‍..

കണ്ണുചിമ്മുന്ന അക്ഷരങ്ങള്‍ക്ക് തൊട്ടടുത്തായി കാഴ്ച പരിശോധിക്കുവാനായി വായനക്ക് നല്‍കുന്ന പല വലിപ്പത്തിലുള്ള അക്ഷരങ്ങളുടെ ചാര്‍ട്ടും കാണാം. ഫെര്‍ഡിനാന്റ് മോണോയര്‍ ആണ് ഈ ചാര്‍ട്ടും വികസിപ്പിച്ചെടുത്തത്. അതിനാല്‍ തന്നെ മോണോയര്‍ ചാര്‍ട്ട് എന്നാണിത് അറിയപ്പെടുന്നത്. ലെന്‍സുകളുടെ ഒപ്റ്റിക്കല്‍ പവര്‍ അളക്കുന്നതിനുള്ള ഡയോപ്റ്റര്‍ എന്ന ഏകകവും അദ്ദേഹം കണ്ടുപിടിച്ചിരുന്നു. മോണോയര്‍ ചാര്‍ട്ടും ഡയോപ്റ്ററും 1872മുതല്‍ ഒപ്താമോളജി രംഗത്തെ സുപ്രധാന ഘടകങ്ങളാണ്. നിരവധി കണ്ണുകള്‍ക്ക് കാഴ്ചയുടെ ലോകം തുറന്നു കൊടുക്കാന്‍ സഹായകമായിരുന്നു അദ്ദേഹത്തിന്റെ ഈ കണ്ടുപിടുത്തങ്ങള്‍.

1912 ജൂലൈ 11നാണ് മോണോയര്‍ എന്ന ആ പ്രതിഭ ലോകത്തോട് വിട പറഞ്ഞത്.

മോണോയറുടെ ഓര്‍മയില്‍ ഇന്ന് കണ്ണുചിമ്മുന്ന ഗൂഗിള്‍ ഡൂഡില്‍..