LiveTV

Live

International

കിലുവ അഗ്നിപര്‍വത സ്ഫോടനത്തിന് പിന്നാലെ അമേരിക്കയില്‍ ഭൂകമ്പം

കിലുവ അഗ്നിപര്‍വത സ്ഫോടനത്തിന് പിന്നാലെ അമേരിക്കയില്‍ ഭൂകമ്പം
Summary
റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങള്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളില്‍ ഒന്നാണ്.

കിലുവാ അഗ്നിപര്‍വതത്തിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ ഹവായിയിലെ ബിഗ് ഐലന്‍ഡില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങള്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളില്‍ ഒന്നാണ്.

അമേരിക്കയിലെ കിലുവ അഗ്നിപര്‍വതത്തില്‍ സ്ഫോടനം ഉണ്ടായതിന് പിന്നാലെയാണ് തെക്കുകിഴക്കന്‍ മേഖലയിലെ ബിഗ് ഐലന്‍ഡില്‍ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ചലനം 1975 ന് ശേഷം അമേരിക്കയിലുണ്ടായ ഏറ്റവും വലുതാണ്. മേഖലയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചിട്ടുണ്ട്. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കിലുവ അഗ്നിപര്‍വതത്തില്‍ നിരന്തരം ചെറു സ്ഫോടനങ്ങള്‍ ഉണ്ടാകുന്നുണ്ട്. 30 മീറ്റര്‍ ഉയരത്തില്‍ ലാവ പൊന്തുന്നുണ്ട്. നിരവധി വീടുകള്‍ പൂര്‍ണമായും നശിച്ചു. മൂന്ന് ഗ്രാമങ്ങളിലെ ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. അഗ്നിപര്‍വതത്തിന് സമീപത്തെ പ്രദേശത്തുള്ള മറ്റ് ആളുകളെ ഒഴിപ്പിക്കുമെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. വായുവില്‍ സള്‍ഫര്‍ ഡയോക്സൈഡ് വ്യാപിച്ചിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തബാധിത മേഖലയില്‍ എത്താന്‍ സാധിച്ചിട്ടില്ല. പ്രദേശത്ത് ഇനിയും ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച 1700 ഓളം ആളുകളെ ഉടന്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.