LiveTV

Live

International

ഗാസയില്‍ സ്ഫോടനം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു 

ഗാസയില്‍ സ്ഫോടനം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു 
Summary
സ്ഫോടനത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു.

ഗാസയി‌ല്‍ നടന്ന സ്ഫോടനത്തില്‍ അ‍ഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. സ്ഫോടനത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു. ഗാസയിലെ സെന്‍ട്രല്‍ ബായിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. അ‍ഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഹമാസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ടവര്‍ തങ്ങളുടെ പോരാളികളാണെന്നും അവര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ ഇസ്രായേലിന് പങ്കുണ്ടെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ ആരോപണം ഇസ്രായേല്‍ നിഷേധിച്ചു. ആഴ്ചകളായി ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് സ്ഫോടനമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 31 വരെ 41 ഫലസ്തീന്‍ പൌരന്‍മാരാണ് കൊല്ലപ്പെട്ടത്.