LiveTV

Live

International

ഫേസ്ബുക്കിനെതിരായ പ്രതിഷേധം ശക്തമാവുന്നു

ഫേസ്ബുക്കിനെതിരായ പ്രതിഷേധം ശക്തമാവുന്നു
Summary
ലോകത്താകെയുള്ള 8.7 കോടിയോളം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്‌തെന്ന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഫേസ്ബുക്കിനെതിരായ പ്രതിഷേധം ശക്തമാവുന്നു. ഡിലീറ്റ് ഫേസ്ബുക്ക് എന്ന പേരിലുള്ള ഹാഷ് ടാഗ് പ്രതിഷേധത്തില്‍ നിരവധി പ്രമുഖരാണ് ഇതിനകം പങ്കാളികളായത്.

ലോകത്താകെയുള്ള 8.7 കോടിയോളം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്‌തെന്ന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഇതിനെ പിന്നാലെ അമേരിക്കൻ ഓഹരി വിപണിയിൽ ഫേസ്​ബുക്കിന്‍റെ ഓഹരി വിലയും ഇടിഞ്ഞിരുന്നു. എന്നാല്‍ ഫേസ്​ബുക്ക്​ ഡിലീറ്റ്​ ​ചെയ്യാൻ സമയമായെന്ന്​ വാട്സ്​ ആപ്​ സഹസ്ഥാപകൻ ബ്രയൻ ആക്ടൺ. ട്വിറ്ററിലുടെ നടത്തിയ വിമര്‍ശനത്തിനു പിന്നാലെയാണ്​പ്രതിഷേധം ശക്തമായത്. ഡിലീറ്റ്​ ഫോർ ഫേസ്​ബുക്ക്​ എന്ന ഹാഷ്​ ടാഗോട്​ കൂടിയാണ്​ ആക്​ടൺ ട്വിറ്ററിലിൽ പോസ്റ്റിട്ടിത്​.

"നിങ്ങൾക്കതിൽ ഏറെ നേട്ടങ്ങളുണ്ട്, നിങ്ങൾ വിവരങ്ങൾ കോർപ്പറേഷനുകളുമായി പങ്കുവെക്കുന്നു, ഇത് എന്റെ അഭിപ്രായത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള ഉപയോഗത്തിനാണ്"

വിവരങ്ങൾ ചോർന്നതിന്‍റെ പശ്ചാത്തലത്തിൽ പ്രമുഖരടക്കം നിരവധി പേരാണ്​ ഹാഷ്​ ടാഗിന്​ പിന്തുണയുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന വ്യാപക പ്രതിഷേധം മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഗുണകരമായി തീര്‍ന്നിരിക്കുകയാണ്. ഇതര സാമൂഹ്യ മേധാവികളടക്കമുള്ളവര്‍ സൈബര്‍ ലോകത്തെ അതികായകന്മാരായിരുന്ന ഫേസ്ബുക്കിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

സംഭവത്തില്‍ യു.എസ് സെനറ്റ് സമിതി മുമ്പാകെ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് നേരത്തെ മാപ്പ് അപേക്ഷിച്ചിരുന്നു. ഫേസ്ബുക്ക് കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിന് അൽപം സമയം എടുക്കുമെന്നും അദ്ദേഹം സെനറ്റിന് ഉറപ്പു നൽകി. സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ ഏറ്റവും കൂടുതല്‍ അമേരിക്കയിലുള്ളവരാണ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബ്രിട്ടന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നതായും ഫേസ്ബുക്ക് സമ്മതിച്ചിരുന്നു.