LiveTV

Live

International

തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ റിയാദില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ റിയാദില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
Summary
പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ആഘോഷപരിപാടികള്‍

തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സൌദിയിലെ റിയാദില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ആഘോഷപരിപാടികള്‍. തൃശൂരിന്റെ കലകളും സാംസ്കാരിക രംഗവും ചിത്രീകരിച്ച ഘോഷയാത്രയും നടത്തി.

റിയാദിലെ അൽവാഹായിലായിരുന്നു തൃശൂര്‍ ജില്ലക്കാരുടെ സംഗമം. ഘോഷയാത്രയോടെയായിരുന്നു തുടക്കം. തൃശൂരിന്റെ സാംസ്കാരിക ചിത്രീകരണമായിരുന്നു ഘോഷയാത്ര. ഉത്സവാന്തരീക്ഷത്തില്‍ തുടങ്ങിയ വാര്‍ഷികാഘോഷത്തില്‍ അന്‍പതോളം പുരുഷന്മാര്‍ അണിനിരന്ന കോല്‍കളി നൂറോളം സ്ത്രീകള്‍ അണിനിരന്ന തിരുവാതിര എന്നിവയും അരങ്ങേറി. മെഗാ മാർഗ്ഗം കളിയായിരുന്നു പ്രധാന ആകർഷണം.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വി.നാരായണൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മാണിക്യമലരെന്ന ഗാനത്തിന്റെ രചയിതാവ് ജബ്ബാറിനെ ചടങ്ങില്‍ ആദരിച്ചു. കൂട്ടായ്മയുടെ അംഗങ്ങളുടെ ക്ഷേമത്തിനായി നാട്ടിൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി തൃശൂര്‍ കൂട്ടായ്മ പ്രസിഡന്റ് സുധാകരൻ ചാവക്കാട് പറഞ്ഞു. രാധാകൃഷ്ണൻ കലവൂർ, വിനോദ് ഏറെണെഴുത്ത്, ബാബു രാമചന്ദ്രൻ , സഗീർ അന്താറത്തറ , മോഹൻ പോന്നോത്ത്, ലൈജു ശ്രീരാമൻ, ജയന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സുധീഷ് ചാലക്കുടിയുടെ ഗാനമേളയും ആഘോഷത്തിലുണ്ടായി.