LiveTV

Live

International

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനിറങ്ങിയ കപ്പലും അപ്രത്യക്ഷമായി !

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനിറങ്ങിയ കപ്പലും അപ്രത്യക്ഷമായി !
Summary
നാലു വര്‍ഷം മുമ്പ് ദുരൂഹത അവശേഷിപ്പിച്ച് കാണാതായ മലേഷ്യന്‍ വിമാനം തിരഞ്ഞിറങ്ങിയ കപ്പലും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍.

നാലു വര്‍ഷം മുമ്പ് ദുരൂഹത അവശേഷിപ്പിച്ച് കാണാതായ മലേഷ്യന്‍ വിമാനം തിരഞ്ഞിറങ്ങിയ കപ്പലും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്നുവീണുവെന്ന് സംശയിക്കുന്ന മേഖലകളില്‍ തിരച്ചില്‍ തുടരുന്ന കപ്പലില്‍ നിന്ന് കഴിഞ്ഞ നാലു ദിവസമായി വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും റഡാറില്‍ നിന്ന് പോലും കപ്പല്‍ അപ്രത്യക്ഷമായതായുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2014 മാര്‍ച്ചില്‍ കാണാതായ വിമാനത്തിനായി മലേഷ്യന്‍ സര്‍ക്കാരാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പലിനെ നിയോഗിച്ചത്. പറന്നുയര്‍ന്ന് മുക്കാല്‍ മണിക്കൂറിനകം റഡാറില്‍ നിന്നും വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. ഇന്ത്യക്കാരടക്കം 239 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനിറങ്ങിയ കപ്പലും അപ്രത്യക്ഷമായി !

ജനുവരി 22 നാണ് കപ്പല്‍ വിമാനത്തിനായി തിരച്ചില്‍ തുടങ്ങിയത്. പത്തു ദിവസം തിരച്ചില്‍ നടത്തിയ ശേഷമാണ് കപ്പലുമായുള്ള എഐഎസ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. കപ്പലില്‍ നിന്നുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ജനുവരി ഫെബ്രുവരി ഒന്നിന് ഓഫ്‌ലൈനാകുകയായിരുന്നു. ഇതോടെ മലേഷ്യന്‍ വിമാനം കാണാതായത് പോലെ കപ്പലും കാണാതായെന്ന് വാര്‍ത്തകള്‍ പരന്നു. കപ്പലിന്റെ തിരോധാനത്തെ കുറിച്ച് പല കഥകളും പ്രചരിക്കാന്‍ തുടങ്ങി. ഇതിനിടെ നാലു ദിവസത്തിനു ശേഷം കപ്പല്‍ റഡാറില്‍ വീണ്ടും തെളിഞ്ഞു. ഈ സമയം കപ്പല്‍ തിരച്ചില്‍ നടത്തിയിരുന്ന മേഖലയ്ക്ക് പുറത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്. വിമാനം കണ്ടെത്തിയാല്‍ മാത്രം പൂര്‍ണ്ണ പ്രതിഫലം എന്ന കരാറിലാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പല്‍ തെരച്ചില്‍ ആരംഭിച്ചത്. 90 ദിവസത്തെ സമയപരിധിയാണ് കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്. എട്ട് ആളില്ലാ മുങ്ങികപ്പലുകള്‍ സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പിലിലുണ്ട്. ഏതായാലും കപ്പല്‍ ഇപ്പോള്‍ നേരത്തെ നിശ്ചയിച്ചിരുന്നതു പോലെ ആസ്ട്രേലിയന്‍ തുറമുഖത്തേക്ക് ഇന്ധനം നിറയ്ക്കാനുള്ള യാത്രയിലാണ്. എന്നാല്‍ ഈ നാലു ദിവസം കപ്പല്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള കാരണം മലേഷ്യന്‍ സര്‍ക്കാരോ കപ്പല്‍ കമ്പനിയോ വ്യക്തമാക്കിയിട്ടില്ല.