LiveTV

Live

International

മുന്‍ ഫുട്ബോള്‍ രാജാവ് ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റ്

മുന്‍ ഫുട്ബോള്‍ രാജാവ് ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റ്
Summary
ലൈബീരിയയുടെ 25ാമത്തെ പ്രസിഡന്റാണ് ഈ മുന്‍ എസി മിലാന്‍ താരം.

മുൻ ഫിഫ ലോക ഫുട്ബോളർ ജോർജ് വിയ ലൈബീരിയയുടെ പ്രസിഡന്റ്. ആകെയുള്ള 15 പ്രവിശ്യകളിൽ 13ലും മുന്നിലെത്തിയാണ് വിയ പ്രസിഡന്റ് പദവി ഉറപ്പിച്ചത്. ലൈബീരിയയുടെ 25ാമത്തെ പ്രസിഡന്റാണ് ഈ മുന്‍ എസി മിലാന്‍ താരം.

മുന്‍ ഫുട്ബോള്‍ രാജാവ് ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റ്

എതിരാളിയായ നിലവിലെ വൈസ് പ്രസിഡന്റ് ജോസഫ് ബോവാകായിക്ക് രണ്ട് പ്രവിശ്യകളുടെ പിന്തുണയാണ് ലഭിച്ചത്. ആകെയുള്ള 15 ല്‍ 13 പ്രവിശ്യകളുടെയും പിന്തുണ വിയക്ക് ലഭിച്ചു. ഒക്ടോബറിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ വിയക്കായിരുന്നു വിജയം. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കാനുള്ള 50 ശതമാനം വോട്ടിന്റെ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തിയത്.

മൂന്നാം തവണയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിയ മത്സരിക്കുന്നത്. 2005 ലെ തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വിജയച്ചെങ്കിലും അടുത്ത ഘട്ടത്തില്‍ വിജയം ഒപ്പം നിന്നില്ല. 2011ല്‍ വീണ്ടും സ്ഥാനാര്‍ഥിയായെങ്കിലും വിയയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കിരിച്ചു.

ലോക ഫുട്ബാളര്‍, ആഫ്രിക്കന്‍ ഫുട്ബോളര്‍, ബാലന്‍ ഡി ഓര്‍ എന്നീ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള താരമാണ് വിയ. ലോക ഫുട്ബോളറായ ആദ്യ ആഫ്രിക്കന്‍ താരമാണ്. 1995ല്‍ ഫിഫയുടെ മികച്ച താരവും ബാലന്‍ ഡി ഓര്‍ ജേതാവുമായി ജോര്‍ജ് വിയ തിരഞ്ഞെടുക്കപ്പെട്ടു. എസി മിലാനൊപ്പം മാഞ്ചസ്റ്റർ സിറ്റി, ചെൽസി ക്ലബുകള്‍ക്ക് വേണ്ടിയും വിയ ബൂട്ടണിഞ്ഞിട്ടുണ്ട്.