LiveTV

Live

International

ക്രിസ്മസ് സമ്മാനവുമായി ഇത്തവണയും പാപ്പയെത്തി

ക്രിസ്മസ് സമ്മാനവുമായി ഇത്തവണയും പാപ്പയെത്തി
Summary
ക്രിസ്മസ് ദിനത്തില്‍ കുട്ടികള്‍ കാത്തിരിക്കുക സമ്മാനവുമായെത്തുന്ന ക്രിസ്മസ് പാപ്പയെയാണ്. പതിവു പോലെ ഇക്കുറിയും ഫിന്‍ലന്‍ഡിലെ വസതിയില്‍ നിന്ന് ക്രിസ്മസ്..

ക്രിസ്മസ് ദിനത്തില്‍ കുട്ടികള്‍ കാത്തിരിക്കുക സമ്മാനവുമായെത്തുന്ന ക്രിസ്മസ് പാപ്പയെയാണ്. പതിവു പോലെ ഇക്കുറിയും ഫിന്‍ലന്‍ഡിലെ വസതിയില്‍ നിന്ന് ക്രിസ്മസ് സമ്മാനവുമായി പാപ്പയെത്തി.

അങ്ങ് ദൂരെ ഫിന്‍ലന്‍ഡില്‍ ലാപ്ലാന്‍ഡിലുള്ള റൊവാനിമിയിലാണ് ക്രിസ്മസ് പാപ്പായുടെ വീട്. ക്രിസ്മസ് ദിനത്തില്‍ പാപ്പാ ഈ വീട് വിട്ട് പുറത്തേക്കിറങ്ങും. മഞ്ഞിനെപ്പോലെയുള്ള നരച്ച താടിയും ചുവന്ന തൊപ്പിയുമെല്ലാമുള്ള ക്രിസ്മസ് പാപ്പായെ പ്രതീക്ഷിച്ചിരിക്കുന്നവരുടെ അടുത്തേക്ക്. മഞ്ഞ് പുതഞ്ഞ വഴികളിലൂടെ റെയിന്‍ഡിയര്‍ വാഹനത്തില്‍ പാപ്പായെത്ത പാപ്പായെത്തി. ഒരു ചാക്ക് നിറയെ സമ്മാനങ്ങളുമായി. ഒപ്പം സ്നേഹാശംസയും. പാപ്പായുടെ സമ്മാനം കിട്ടുമ്പോള്‍ കുട്ടികള്‍ക്ക് ഹാപ്പി ക്രിസ്മസ്. ക്രിസ്മസ് ദിനത്തില്‍ പാപ്പായെ കാണാനായി റൊവാനിമയിലെ വസതിയിലും നിരവധി പേരെത്തും.