LiveTV

Live

International

ട്രംപിനെതിരെ ജര്‍മനിയില്‍ വന്‍ പ്രതിഷേധം

ട്രംപിനെതിരെ ജര്‍മനിയില്‍ വന്‍ പ്രതിഷേധം
Summary
തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന പ്രതിഷേധ റാലിയില്‍ ഇരുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു.

ഇസ്രയേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ജര്‍മനിയില്‍ പ്രതിഷേധം. തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന പ്രതിഷേധ റാലിയില്‍ ഇരുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു.

ട്രംപ് വിരുദ്ധ റാലയില്‍ പങ്കെടുത്തവരില്‍ അധികവും ജര്‍മനിയില്‍ താമസമാക്കിയ ഫലസ്തീനികളാണ്. ഇസ്രയേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. നിരവധി സ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഈ മാസം ആദ്യമാണ് മുസ്‌ലിം പുണ്യഭൂമിയായ ജെറൂസലേമിനെ ട്രംപ് ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചത്. ജര്‍മനിക്ക് പുറമെ നിരവധി രാജ്യങ്ങളില്‍ സമാനമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു. കൂടാതെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പിലും ട്രംപിന് എതിരായ വികാരമാണ് ഉണ്ടായത്.