LiveTV

Live

International

ട്രാഫിക് പൊലീസുകാരന്‍ സാന്താക്ലോസിന്റെ വേഷത്തില്‍ ഗതാഗതം നിയന്ത്രിച്ചപ്പോള്‍

ട്രാഫിക് പൊലീസുകാരന്‍ സാന്താക്ലോസിന്റെ വേഷത്തില്‍ ഗതാഗതം നിയന്ത്രിച്ചപ്പോള്‍
Summary
തിരക്കുള്ള ഒരു റോഡില്‍ ക്രിസ്മസ് പാപ്പ ട്രാഫിക് നിയന്ത്രിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ.

തിരക്കുള്ള ഒരു റോഡില്‍ ക്രിസ്മസ് പാപ്പ ട്രാഫിക് നിയന്ത്രിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. രസകരമാണ് ആ കാഴ്ച.

വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നതിനിടെ സാന്താക്ലോസിന്റെ വേഷമണിഞ്ഞ് നൃത്തം ചെയ്ത് കൊണ്ട് ട്രാഫിക് നിയന്ത്രിക്കുകയാണ് ഫിലിപ്പൈന്‍ സ്വദേശിയായ റാമിറോ ഹിനോജാസ്. സാന്താക്ലോസിന്റെ ചുവന്ന കുപ്പായമണിഞ്ഞ് നൃത്ത ചുവടുകളിലൂടെയാണ് റാമിറോ വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.

2005 മുതല്‍ മനിലയിലെ ഹൈവേകളിലാണ് റാമിറോയുടെ ജോലി. ജോലിക്ക് കയറി അടുത്ത വര്‍ഷം മുതല്‍ റോഡില്‍ നൃത്തം വെച്ച് വാഹനങ്ങളെ നിയന്ത്രിക്കുന്ന ഈ ട്രാഫിക് പൊലീസുകാരന്‍ യാത്രക്കാര്‍ക്ക് കൌതുക കാഴ്ചയാണ്. നൃത്തചുവടുകളിലൂടെ നിര്‍ദേശം നല്‍കുമ്പോള്‍ യാത്രാക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് റാമിറോയുടെ പക്ഷം. നൃത്തം ചെയ്ത് കൊണ്ട് നിയന്ത്രിച്ചാലും റാമിറോയുടെ അശ്രദ്ധ കൊണ്ട് വാഹനപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.