LiveTV

Live

International

ഇറാനെ നേരിടാന്‍ സൌദിയുമായി സഹകരിക്കുമെന്ന് ഇസ്രയേല്‍

ഇറാനെ നേരിടാന്‍ സൌദിയുമായി സഹകരിക്കുമെന്ന് ഇസ്രയേല്‍
Summary
സൌദി ആവശ്യപ്പെട്ടാല്‍ തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ നല്‍കുമെന്നും ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും നിരവധി പൊതുതാല്‍പ്പര്യങ്ങളുണ്ടെന്നും സൈനിക മേധാവി പറഞ്ഞു.

ഇറാനെ നേരിടാന്‍ സൌദിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് ഇസ്രയേല്‍ സൈനിക മേധാവി ഗാഡി ഐസന്‍ കോട്ട്. സൌദി ആവശ്യപ്പെട്ടാല്‍ തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ നല്‍കുമെന്നും ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും നിരവധി പൊതുതാല്‍പ്പര്യങ്ങളുണ്ടെന്നും സൈനിക മേധാവി പറഞ്ഞു.

ഇറാനെ നേരിടാന്‍ സൌദിയുമായി സഹകരിക്കുമെന്ന് ഇസ്രയേല്‍

മധ്യേഷ്യയില്‍ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് ഏത് വിധേനയും തടയിടലാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സൌദി അറേബ്യയുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നാണ് ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഗാഡി ഐസന്‍കോട്ട് പറഞ്ഞത്. ഇറാനെ നേരിടുന്നതിന് അറബ് രാജ്യങ്ങള്‍ക്ക് രഹസ്യാന്വേഷണ വിവരങ്ങളും വേണ്ടിവന്നാല്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സൌദിയുമായി നിലവില്‍ നയതന്ത്ര ബന്ധങ്ങളില്ലെങ്കിലും ഈ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കും പൊതു താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയുണ്ടായ ഹൂത്തി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് സൌദി ആരോപിച്ചിരുന്നു. ഇറാന്‍- സൌദി ബന്ധം വഷളായതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിന് ഇടയിലാണ് ഇസ്രയേല്‍ സൈനിക മേധാവിയുടെ പുതിയ പ്രസ്താവന.