LiveTV

Live

International

ലോകത്തിലെ ഏറ്റവും വലിയ ലിത്തിയം ബാറ്ററി തയാറാകുന്നു

ലോകത്തിലെ ഏറ്റവും വലിയ ലിത്തിയം ബാറ്ററി തയാറാകുന്നു
Summary
120 മെഗാവാട്ട് ശേഷിയുള്ള ബാറ്ററിയുടെ നിര്‍മാണമാണ് ദക്ഷിണ ആസ്ട്രേലിയയില്‍ പുരോഗമിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ലിത്തിയം ബാറ്ററിയുടെ നിര്‍മാണം പാതി പിന്നിട്ടെന്ന് അമേരിക്കന്‍ കമ്പനിയായ ടെസ്‍ല. ഊര്‍ജോത്പാദന രംഗത്തെ ഭീമന്മാ‍രായ നിയോണുമായി സഹകരിച്ചാണ് നിര്‍മാണം. 120 മെഗാവാട്ട് ശേഷിയുള്ള ബാറ്ററിയുടെ നിര്‍മാണമാണ് ദക്ഷിണ ആസ്ട്രേലിയയില്‍ പുരോഗമിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ലിത്തിയം ബാറ്ററി തയാറാകുന്നു

നൂറ് ദിവസത്തിനകം ബാറ്ററി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് ജൂലൈയില്‍ ടെസ്‍ല സിഇഒ ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. എന്നാല്‍ തീയതി നീണ്ടു. ദ്രുതഗതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിക്ക് പ്രതീക്ഷിച്ചതിലും കാലതാമസം അനുഭവപ്പെട്ടതോടെ അവസരം മുതലെടുക്കാന്‍ മറ്റ് കമ്പനികള്‍ രംഗത്തെത്തി.
ഇതോടെ, ടെസ്‍ല സമ്മര്‍ദത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് സെപ്തംബര്‍ 30ന് പദ്ധതി പൂര്‍ത്തീകരണത്തിന്‍റെ കൌണ്ട് ഡൌണ്‍ ആരംഭിച്ചത്. 100 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍, സര്‍ക്കാര്‍ ടെണ്ടര്‍ തുക നല്‍കേണ്ടതില്ലെന്നും മസ്ക് പ്രഖ്യാപിച്ചു.

ബാറ്ററി യൂണിറ്റുമായി ഘടിപ്പിക്കുന്ന കാറ്റാടി യന്ത്രമാണ് ഊര്‍ജ ശ്രോതസ്. പാരമ്പര്യേതര ഊര്‍ജോത്പാദന രംഗത്തെ ഭീമന്മാരായ നിയോണാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാറ്റാടി ഫാം നിര്‍മിക്കുക. എന്നാല്‍ ബാറ്ററി നിര്‍മിക്കുന്ന സ്ഥലം അനുയോജ്യമല്ലെന്ന വിമര്‍ശ‌വുമായി എതിരാളികള്‍ രംഗത്തുണ്ട്. ഊര്‍ജ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ദക്ഷിണ ആസ്ട്രേലിയക്ക് കൈത്താങ്ങ് എന്നോണമാണ് ബാറ്ററി നിര്‍മിക്കുന്നത്. ഇരു കമ്പനികളും നിര്‍മിക്കുന്ന പുതിയ ബാറ്ററി യാഥാര്‍ഥ്യമായാല്‍ അതൊരു റെക്കോര്‍ഡ് കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ലിത്തിയം ബാറ്ററി നിര്‍മിച്ച റിക്കോര്‍ഡ്. എന്തെന്നാല്‍, 30 മെഗാവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും വലുത്.