LiveTV

Live

International

കലിയടങ്ങാതെ ഇര്‍മ; ഫ്ലോറിഡയിലും കനത്ത നാശനഷ്ടം

കലിയടങ്ങാതെ ഇര്‍മ; ഫ്ലോറിഡയിലും കനത്ത നാശനഷ്ടം
Summary
കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ പല പ്രധാന റോഡുകളും പാലങ്ങളും വെള്ളത്തിടിയിലാണ്

കരീബിയൻ തീരത്തു വീശിയടിച്ച ഇർമ ചുഴലിക്കാറ്റ് യുഎസിലെ ഫ്ലോറിഡയിലും കനത്ത നാശം വിതച്ചു. ഇതുവരെ മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ പല പ്രധാന റോഡുകളും പാലങ്ങളും വെള്ളത്തിടിയിലാണ്.

ക​രീ​ബി​യ​ൻ ദ്വീ​പ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലും ക്യൂ​ബ​യി​ലും വ​ൻ നാ​ശം​വി​ത​ച്ച ശേഷമാണ് കാറ്റ് അമേ​രി​ക്ക​ന്‍ തീ​ര​ത്തെത്തിയത്. ആദ്യം േഫ്ലാ​റി​ഡ​ക്ക്​ സമീപമു​ള്ള കീസ് ദ്വീപ സ​മൂ​ഹ​ത്തി​ലെത്തി ​കാറ്റ് ഫ്ലോറിഡയിലേക്ക് കടക്കുകയായിരുന്നു. കാ​റ്റ​ഗ​റി നാ​ല്​ വി​ഭാ​ഗ​ത്തി​ലു​ള്ള ചു​ഴ​ലി​ക്കാറ്റ്​ 210 കി​ലോ​മീ​റ്റ​ർ വേ​ഗ​തയിലാണ് ഇപ്പോള്‍ വീശിയടിക്കുന്നത്. ക​ടു​ത്ത ക​ട​ലാ​ക്ര​മ​ണ​വു​മു​ണ്ട്. മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച അധികൃതര്‍ അ​പ​ക​ട​ക​​ര​മാ​യ സാ​ഹ​ച​ര്യ​മാണ് നിലവിലുള്ളതെന്ന്​ അ​റി​യി​ച്ചു. കടലോര വിനോദ സഞ്ചാരമേഖലയായ ഫ്ലോറിഡ കീസിലാണ് ഇർമ ആഞ്ഞടിക്കുന്നത്. ഫ്ലോറിഡയിൽ 65 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ജനങ്ങ്‍ സുരക്ഷിതകേന്ദ്രങ്ങൾ തേടി നീങ്ങിയതോടെ പല പ്രമുഖ നഗരങ്ങളും വിജനമായി. 16 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതിയില്ല. പല റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലാണ്. 15 അടിവരെ ഉയരത്തിൽ തിരമാലകൾ പൊങ്ങാമെമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.