LiveTV

Live

International

ട്രംപിന്‍റെ ​മുഖ്യഉപദേഷ്​ടാവ്​ സ്​റ്റീവ്​ ബാനന്‍ രാജിവെച്ചു

ട്രംപിന്‍റെ ​മുഖ്യഉപദേഷ്​ടാവ്​ സ്​റ്റീവ്​ ബാനന്‍ രാജിവെച്ചു
Summary
ട്രംപ്​ സർക്കാറിലെ പ്രധാന പദവിയിൽനിന്നും രാജിവെക്കുന്ന എട്ടാമത്തെയാളാണ്​ ബാനൻ...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ ​മുഖ്യഉപദേഷ്​ടാവ്​ സ്​റ്റീവ്​ ബാനന്‍ രാജിവെച്ചു. വെള്ളിയാഴ്​ചയാണ് വൈറ്റ്​ഹൗസിലെ സുപ്രധാനസ്​ഥാനത്തുനിന്ന് ബാനന്‍ രാജിവെച്ചത്. ട്രംപ്​ സർക്കാറിലെ പ്രധാന പദവിയിൽനിന്നും രാജിവെക്കുന്ന എട്ടാമത്തെയാളാണ്​ ബാനൻ.

മുസ്​ലിം രാജ്യങ്ങൾക്ക്​ യാത്രാ വിലക്കേർപ്പെടുത്തിയത്​ ഉൾപ്പെടെ ഡോണള്‍ഡ് ട്രംപി​​ന്‍റെ പല വിവാദ തീരുമാനങ്ങൾക്ക്​ പിന്നിലെയും ബുദ്ധി സ്റ്റീവ്​ ബാനന്റേതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റീവ്​ ബാനന്‍റെ രാജിക്കായി ദിവസങ്ങളായി തുടരുന്ന ശക്​തമായ പ്രക്ഷോഭങ്ങള്‍ക്കൊടുവിലായിരുന്നു രാജി. പുതുതായി അധികാരമേറ്റ വൈറ്റ്​ ഹൗസ്​ ചീഫ്​ ഓഫ്​ സ്​റ്റാഫ്​ ജോൺ കെല്ലിയും സ്​റ്റീവ്​ ബാനനും തമ്മിലെ ഒത്തുതീർപ്പ്​ പ്രകാരമാണ്​ രാജിയെന്നാണ്​ സൂചന.

ഡോണൾഡ്​ ട്രംപി​​​ന്‍റെ തെരഞ്ഞെടുപ്പ്​ വിജയത്തിനുവേണ്ടി പണിയെടുത്ത വലതുപക്ഷക്കാരുടെ ചാനലായ ബ്രെയ്​വാർറ്റ്​ ന്യൂസിന്‍റെ മേധാവിയായിരുന്ന ബാനൻ എഡിറ്റർ സ്​ഥാനത്തുനിന്ന്​ ഇറങ്ങിയാണ്​ ട്രംപി​​ന്‍റെ സംഘത്തിലെത്തിയത്​. വി​ർ​ജീ​നി​യ​യി​ല്‍ കഴിഞ്ഞ ദിവസം നടന്ന വ​ംശീയ സം​ഘ​ർ​ഷ​ത്തി​ൽ യു.​എ​സ്​ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രംപിന്‍റെ പ്ര​തി​ക​ര​ണ​ത്തി​ല്‍ നിന്ന് വ്യത്യസ്തമായി സ്റ്റീവ് ബാനന്റെ അഭിപ്രായം പുറത്തുവന്നത് വിവാദമായിരുന്നു. തീ​വ്ര വ​ല​തു​പ​ക്ഷ​ക്കാ​രു​ടെ ആക്രമണ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും 19പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ഇ​രു​പ​ക്ഷ​ക്കാ​ർ​ക്കും ഒ​രു​പോ​ലെ പ​ങ്കുണ്ടെ​ന്നാ​യി​രു​ന്നു ട്രം​പി​​ന്‍റെ പ​രാ​മ​ർ​ശം. എന്നാല്‍ വംശീയ അക്രമത്തെ അപലപിച്ച ബാനന്‍ അക്രമികളെ കോമാളികൾ എന്ന്​ വിശേഷിപ്പിച്ചിരുന്നു. ​