LiveTV

Live

International

ഇറാന്റെ പ്രസിഡണ്ടായി ഹസ്സന്‍ റൂഹാനി അധികാരമേറ്റു

ഇറാന്റെ പ്രസിഡണ്ടായി ഹസ്സന്‍ റൂഹാനി അധികാരമേറ്റു
Summary
ആണവ കരാര്‍ റദ്ദാക്കാനുള്ള അമേരിക്കയുടെ ശ്രമത്തിനെതിരെ ആദ്യ പ്രസംഗത്തില്‍ റൂഹാനി വിമര്‍ശമുയര്‍ത്തി.

ഇറാന്റെ പന്ത്രണ്ടാമത് പ്രസിഡണ്ടായി ഹസ്സന്‍ റൂഹാനി അധികാരമേറ്റു. നൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികളും നേതാക്കളും ചടങ്ങിന് സാക്ഷികളാകാനെത്തി. 2013 മുതല്‍ രാജ്യത്ത് പ്രസിഡണ്ടായി തുടരുകയാണ് റൂഹാനി. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനിയാണ് ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. മുഖ്യ അതിഥികളായി 100 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പാര്‍ലമെന്റ് ഹാളിലെത്തി. എല്ലാവരേയും സാക്ഷിയാക്കി സ്ഥാനാരോഹണം. 72 ശതമാനം ജനങ്ങളാണ് ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ചത്.

ആണവ കരാര്‍ റദ്ദാക്കാനുള്ള അമേരിക്കയുടെ ശ്രമത്തിനെതിരെ ആദ്യ പ്രസംഗത്തില്‍ റൂഹാനി വിമര്‍ശമുയര്‍ത്തി. രണ്ടാഴ്ചക്കകം റൂഹാനി തന്റെ മന്ത്രിസഭയെ പ്രഖ്യാപിക്കും. ഇതിനെ പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പിലൂടെ പാസാക്കുന്നതോടെയാണ് തെര‍്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാവുക. മോഡറേഷന്‍ ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചാണ് ഹസ്സന്‍ റൂഹാനി വീണ്ടും പ്രസിഡണ്ടായി തെരഞ്ഞുടുക്കപ്പെട്ടത്.