LiveTV

Live

International

ഷാഹിദ് കാഖ്വാന്‍ അബ്ബാസി പാക് ഇടക്കാല പ്രധാനമന്ത്രി 

ഷാഹിദ് കാഖ്വാന്‍ അബ്ബാസി പാക് ഇടക്കാല പ്രധാനമന്ത്രി 
Summary
നവാസ് ശരീഫിന്റെ സഹോദരന്‍ ഷഹബാസ് ശരീഫ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടും വരെ അബ്ബാസ് ഇടക്കാല പ്രധാനമന്ത്രിയായി തുടരും

പെട്രോളിയം മന്ത്രി ഷാഹിദ് കാഖ്വാന്‍ അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ മുസ്ലീം ലീഗ് തീരുമാനം. നവാസ് ശരീഫിന്റെ സഹോദരന്‍ ഷഹബാസ് ശരീഫ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടും വരെ അബ്ബാസ് ഇടക്കാല പ്രധാനമന്ത്രിയായി തുടരും. നവാസ് ശരീഫിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായി നടന്ന പാകിസ്താന്‍ മുസ്ലീം ലീഗ് യോഗത്തിന് ശേഷമാണ് പുതിയ തീരുമാനം. പ്രധാനമന്ത്രിയായിരുന്ന നവാസ് ശെരീഫിന്റെ സഹോദരന്‍ ഷഹബാസ് ശരീഫ് പിന്‍ഗാമിയാകുമെന്ന സൂചന കഴിഞ്ഞദിവസം തന്നെയുണ്ടായിരുന്നു.

ഷഹബാസ് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ അംഗമല്ലാത്തതിനാല്‍ ഉടന്‍ പ്രധാനമന്ത്രി പദത്തിലെത്താനാകില്ല. പാകിസ്താന്‍ നിയമമനുസരിച്ച് ദേശീയ അസംബ്ലിയില്‍ അംഗമായവര്‍ക്ക് മാത്രമേ പ്രധാനമന്ത്രിയാകാന്‍ കഴിയൂ. പ്രാധാനമന്ത്രി പഥത്തിലെത്തിയത് ശേഷം ആറ്മാസത്തിനുള്ളില്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മതിയെന്ന ഇന്ത്യയിലെ രീതിയല്ല പാകിസ്താനിലേത്. നവാസ് ശെരീഫിന്റെ മണ്ഡലത്തില്‍ നിന്ന് തന്നെയാകും ഷഹബാസ് ശരീഫ് മത്സരിക്കുക. നിലവില്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ഷഹബാസ് ശരീഫ്. ഷഹബാസ് പ്രധാനമന്ത്രിയാകുന്നതോടെ പഞ്ചാബ് പ്രവിശ്യയുടെ ചുമതല എക്സൈസ് വകുപ്പ് മന്ത്രി മുജ്തബ റഹ്മാന് ലഭിക്കുമെന്നാണ് സൂചന.