LiveTV

Live

International

ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പടക്കപ്പല്‍

ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പടക്കപ്പല്‍
Summary
പാര്‍സല്‍ ദ്വീപസമൂഹത്തിലെ തര്‍ക്ക ദ്വീപായ ടെനി ട്രൈറ്റണ്‍ ദ്വീപില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെ ആയിരുന്നു അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് സ്റ്റെത്തെം കടന്നുപോയത്.

ചൈനയെ പ്രകോപിപ്പിച്ച് കൊണ്ട് ദക്ഷിണ ചൈന കടല്‍ വഴി അമേരിക്കന്‍ പടക്കപ്പല്‍ കടന്നു പോയി. തര്‍ക്ക ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ അകലത്തിലാണ് പടക്കപ്പല്‍ കടന്ന് പോയത്.‌

പാര്‍സല്‍ ദ്വീപസമൂഹത്തിലെ തര്‍ക്ക ദ്വീപായ ടെനി ട്രൈറ്റണ്‍ ദ്വീപില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെ ആയിരുന്നു അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് സ്റ്റെത്തെം കടന്നുപോയത്. യുഎസ് സൈന്യത്തിന്റെ വ്യോമഗതാഗത സ്വാതന്ത്ര്യ പ്രകടനത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. ഡോണാള്‍ഡ് ട്രന്പ് അമേരിക്കന്‍ പ്രസിഡന്‍റായ ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ പടക്കപ്പല്‍ ഈ മേഖലയിലെത്തുന്നത്. ഇതിന് മുന്പ് മേയ് 25ന് യു എസ് എസ് ഡെവി എന്ന മിസൈല്‍ വേധ പടക്കപ്പല്‍ തെക്കന്‍ ചൈന കടലില്‍ പ്രവേശിച്ചിരുന്നു. ദക്ഷിണ ചൈന കടല്‍ പൂര്‍ണ്ണമായും തങ്ങളുടേതാണെന്നാണ് ചൈനീസ് അവകാശവാദം. ദ്വീപില്‍ ഹെലിപാഡ് വരെ നിര്‍മിക്കാനുള്ള നീക്കത്തിലാണ് ചൈന. ഫിലിപ്പീന്‍സ് , ബ്രൂണൈ, മലേഷ്യ, യറ്റ്നാം എന്നീ രാജ്യങ്ങളും കടലിലെ ചില പ്രദേശങ്ങളില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. അന്താരാഷ്ട്ര സമുദ്രമാര്‍ഗ്ഗത്തിന്റെ ഭാഗമാണ് ഈ പ്രദേശമെന്നും മേഖലയിലൂടെ കടന്നുപോകാന്‍ ചൈനയുടെ അനുവാദം വാങ്ങേണ്ടതില്ലെന്നുമാണ് അമേരിക്കയുടെ വാദം. യാത്രാസ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കാന്‍ കൂടി വേണ്ടിയായിരുന്നു ഞായറാഴ്ച അമേരിക്കന്‍ പടക്കപ്പല്‍ ദക്ഷിണ ചൈന കടലിലൂടെ കടന്നുപോയത്. സംഭവത്തില്‍ ചൈന പ്രതികരിച്ചിട്ടില്ല.