LiveTV

Live

International

സിറിയയില്‍ അമേരിക്ക നടത്തുന്നത് സാധാരണക്കാരുടെ കൂട്ടക്കശാപ്പെന്ന് ഐക്യരാഷ്ട്രസഭ

സിറിയയില്‍ അമേരിക്ക നടത്തുന്നത് സാധാരണക്കാരുടെ കൂട്ടക്കശാപ്പെന്ന് ഐക്യരാഷ്ട്രസഭ
Summary
യുഎസ് വ്യോമാക്രമണങ്ങളില്‍ മാത്രം റഖയില്‍ 300 പേര്‍ കൊല്ലപ്പെട്ടതായും ഒന്നര ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായും യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന യുഎന്‍ കമ്മീഷന്‍..

വിമത മുന്നേറ്റം നടക്കുന്ന സിറിയയിലെ റഖയില്‍ അമേരിക്ക നടത്തുന്നത് സാധാരണക്കാരുടെ കൂട്ടക്കശാപ്പെന്ന് ഐക്യരാഷ്ട്രസഭ. യുഎസ് വ്യോമാക്രമണങ്ങളില്‍ മാത്രം റഖയില്‍ 300 പേര്‍ കൊല്ലപ്പെട്ടതായും ഒന്നര ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായും യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന യുഎന്‍ കമ്മീഷന്‍ കണ്ടെത്തി.

സിറിയയിലെ ഐഎസ് അധീന പ്രദേശമായ റഖയില്‍ വിമതസൈന്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴസ് മുന്നേറ്റം നടത്തുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തല്‍. യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ വിമതര്‍ നടത്തുന്ന പോരാട്ടം സാധാരണക്കാര്‍ക്കെതിരായ യുദ്ധമായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്‍ കുറ്റപ്പെടുത്തി. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് 300 പേരാണ്. ഇതില്‍ 200 പേര്‍ അല്‍ മന്‍സൂറ എന്ന ഒറ്റ ഗ്രാമത്തിലാണെന്നും യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് 21 മുതലുള്ള ആക്രമണങ്ങളുടെ വിവരങ്ങളാണ് യുഎന്‍ സംഘം പുറത്തുവിട്ടത്. റാഖയില്‍ ഈ കാലയളവില്‍ മാത്രം ഭവന രഹിതരായവര്‍ ഒരു ലക്ഷത്തി അറുപതിനായിരമാണ്. കഴിഞ്ഞ ഒരാഴ്ച മുന്പാണ് റഖയില്‍ യുഎസ് സഹായത്തോടെ അറബ് -കുര്‍ദ് സംയുക്ത സൈന്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് പോരാട്ടം ശക്തമാക്കിയത്.

അല്‍ റുമാനിയ, മിഷ്‌ലാബ്, സബാഹിയ പ്രവിശ്യകള്‍ വിമതര്‍ പിടിച്ചെടുത്തു. കിഴക്കും വടക്കുമുള്ള സിനായ ഹെതിന്‍ മേഖലകള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. 2014ലാണ് റഖയുടെ നിയന്ത്രണം ഐഎസ് പിടിച്ചെടുത്തത്. നാലയിരത്തോളം ഐഎസ് തീവ്രവാദികള്‍ നിലവില്‍ റഖയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.