LiveTV

Live

International

കഴുത്തില്‍ ചങ്ങല കുരുക്കി യുവതിയെ കണ്ടെയ്നറിനുള്ളില്‍ തടവിലാക്കിയത് രണ്ട് മാസം; വീഡിയോ പുറത്ത്

കഴുത്തില്‍ ചങ്ങല കുരുക്കി യുവതിയെ കണ്ടെയ്നറിനുള്ളില്‍ തടവിലാക്കിയത് രണ്ട് മാസം; വീഡിയോ പുറത്ത്
Summary
കൂറ്റന്‍ കണ്ടെയ്നറില്‍ രണ്ട് മാസം തടവിലായിരുന്ന യുവതിയെ പൊലീസ് രക്ഷിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവിട്ടു.

കൂറ്റന്‍ കണ്ടെയ്നറില്‍ രണ്ട് മാസം തടവിലായിരുന്ന യുവതിയെ പൊലീസ് രക്ഷിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവിട്ടു. അമേരിക്കയിലെ സൌത്ത് കരോലിനയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കഴുത്തു വരെ ചങ്ങലയിൽ ബന്ധിക്കപ്പെട്ട് രണ്ടു മാസമാണ് കാല ബ്രൗൺ എന്ന യുവതി മെറ്റൽ കണ്ടെയ്നറിൽ തടവില്‍ കഴിഞ്ഞത്.

കാലാ ബ്രൗണിനെ സുഹൃത്ത്​ ചാർലി ഡേവിഡ്​ കാർവര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ആഗസ്ത് 31നാണ് കാണാതായത്​. ഇവര്‍ക്കായി ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും അവസാനം പോയത്​ സൗത്​ കരോലിനയിലെ റിയൽ എസ്​റ്റേറ്റ്​ ഏജന്‍റ് ക്രിസ്​റ്റഫർ കോൽ​ഹെപ്പി​​​​ന്‍റെ വീട്ടിലാണെന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. എന്നാൽ കോൽഹെപ്പ് ഇക്കാര്യം നിഷേധിച്ചു. തുടർന്ന് പൊലീസ് ഇയാളെ പിന്തുടര്‍ന്ന് അന്വേഷണം നടത്തി. ഇയാളുടെ 95 ഏക്കര്‍ സ്ഥലം പൊലീസ് അരിച്ചുപെറുക്കി. ഒടുവില്‍ കപ്പലുകളിൽ ഉപയോഗിക്കുന്ന മെറ്റൽ കണ്ടെയ്​നറിനുള്ളിൽ അവശയായ നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.

സുഹൃത്ത് കാർവറാ​ണ്​ ആ വീട് വൃത്തിയാക്കാനായി തന്നെ കൊണ്ടുവന്നതെന്ന് കാല ബ്രൌണ്‍ പൊലീസിനോട് പറഞ്ഞു. കാര്‍വറെ കോല്‍ഹെപ്പ് വെടിവെച്ച് കൊന്നെന്നും കാല പറഞ്ഞു. അതിനുശേഷം തന്നെ കണ്ടെയ്​നറിനുള്ളിൽ ചങ്ങലക്കിട്ടു. സുഹൃത്തിന്‍റെ മൃതദേഹം കോല്‍ഹെപ്പ് കത്തിച്ചുകളഞ്ഞെന്നും യുവതി മൊഴി നല്‍കി. കോൽഹെപ്പ് എന്തിനാണ് ഇതെല്ലാം ചെയ്തതെന്ന് തനിക്കറിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

പൊലീസ് പരിശോധനയില്‍ കോല്‍ഹെപ്പിന്‍റെ സ്ഥലത്തു നിന്ന് മൃതദേഹം കണ്ടെടുത്തു. തുടര്‍ന്ന് കോൽഹെപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ താന്‍ ഏഴ് പേരെ കൊലപ്പെടുത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. കോൽഹെപ്പ് നടത്തിയ കൊലപാതക പരമ്പരകളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.