LiveTV

Live

International

പ്രായത്തിനോട് പോകാന്‍ പറ...കൊലമാസാണ് ഈ മുത്തശ്ശി

പ്രായത്തിനോട് പോകാന്‍ പറ...കൊലമാസാണ് ഈ മുത്തശ്ശി
Summary
കൊച്ചുമകളോടൊപ്പം പാരച്യൂട്ട് യാത്ര നടത്തിയ ത്രില്ലിലാണ് സുവോ

ആഗ്രഹങ്ങള്‍ക്ക് മേല്‍ പ്രായം തടസ്സമാകില്ലെന്ന് കാണിച്ചു തരികയാണ് ചൈനയിലെ ഒരമ്മൂമ്മ. 70 വയസ്സുകാരി സുവോ ഷഫിന്റെ സാഹസികയാത്രയാണ് ഇപ്പോള്‍ നാട്ടിലെ പ്രധാന ചര്‍ച്ച.

പ്രായത്തിനോട് പോകാന്‍ പറ...കൊലമാസാണ് ഈ മുത്തശ്ശി

കൊച്ചുമകളോടൊപ്പം പാരച്യൂട്ട് യാത്ര നടത്തിയ ത്രില്ലിലാണ് സുവോ. 4000 മീറ്റര്‍ ഉയരത്തില്‍ നിന്നും ഹെലികോപ്ടറില്‍ നിന്നും ഒരൊറ്റ ചാട്ടം. അന്തരീക്ഷത്തില്‍ കടലാസുപോലെ പറന്നുനടന്നപ്പോഴും മുഖത്ത് തെല്ലും ഭയമില്ല. മകനോട് പറയാതെ കൊച്ചുമകളുമായി രഹസ്യമായെടുത്ത തീരുമാനമാണീ ആകാശയാത്ര. അമ്മ സാഹസിക യാത്ര നടത്തിയത് കേട്ട് മകന് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല

സുവോ അമ്മൂമ്മയുടെ മനസ്സില്‍ വേറെയും ചില പദ്ധതികളൊക്കെയുണ്ട്. അടുത്ത വര്‍ഷം കൊച്ചുമകള്‍ കടലില്‍ ഡൈവ് ചെയ്യാന്‍ പോകുന്നുണ്ട്. കൂടെ കൊണ്ടു പോകാമെന്ന് വാക്കും നല്‍കിയിട്ടുണ്ട്. ഇനി ഇതും മകനറിയാതെ നോക്കണം. എന്നാലല്ലേ സംഗതി നടക്കൂ.