LiveTV

Live

International

ദൈവനിന്ദാക്കേസ്: ജക്കാര്‍ത്തന്‍ ഗവര്‍ണര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ദൈവനിന്ദാക്കേസ്: ജക്കാര്‍ത്തന്‍ ഗവര്‍ണര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
Summary
അഞ്ച് വര്‍ഷമെങ്കിലും ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ദൈവനിന്ദാക്കേസില്‍ വിചാരണ നേരിടുന്ന ജക്കാര്‍ത്തന്‍ ഗവര്‍ണര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം. അഞ്ച് വര്‍ഷമെങ്കിലും ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മെയ് 9ന് കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരവധി മുസ്ലിം സംഘടനകളാണ് ജക്കാര്‍ത്തയിലെ ക്രിസ്ത്യന്‍ ഗവര്‍ണര്‍ ബസുകി ജഹജ പുര്‍ണമക്കെതിരെ പ്രതിഷേധിക്കുന്നത്. ദൈവനിന്ദാകേസില്‍ വിചരാണ നേരിട്ടുവരുന്ന പുര്‍ണമക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷയില്‍ കൂടിയ ശിക്ഷ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തിയാര്‍ജിച്ചത്. അഞ്ച് വര്‍ഷം തടവെങ്കിലും അദ്ദേഹത്തിന് നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഗവര്‍ണര്‍ക്ക് പിന്തുണയുമായി അദ്ദേഹത്തിന്‍റെ അനുയായികളും രംഗത്ത് വന്നു. പൊതുയോഗത്തില്‍ ഖുര്‍ആനെ നിന്ദിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നാരോപിച്ചാണ് പുര്‍ണമെ വിചരാണ നേരിടുന്നത്. എന്നാല്‍ ആരോപണം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച നടന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ എതിരാളി അനീസ് ബസ്‌വെദനോട് പുര്‍ണമെ പരാജയപ്പെടുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. അരനൂറ്റാണ്ടിനിടെ ജക്കാര്‍ത്തന്‍ ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ മുസ്ലിം ഇതര വംശജനായിരുന്നു അഹോക് എന്ന പേരില്‍ അറിയപ്പെടുന്ന ബസുകി ജഹജ പുര്‍ണമ. ചൈനീസ് വംശജനും ക്രിസ്തുമത വിശ്വസിയുമാണ് അദ്ദേഹം.