LiveTV

Live

International

കാനഡയിലെ തൂങ്ങുന്ന ഹോട്ടല്‍, വനമധ്യത്തിലെ താഴികക്കൂടത്തില്‍ താമസം

കാനഡയിലെ തൂങ്ങുന്ന ഹോട്ടല്‍, വനമധ്യത്തിലെ താഴികക്കൂടത്തില്‍ താമസം
Summary
കാനഡയിലെ ഫ്രീ സ്പിരിറ്റഡ് റിസോര്‍ട്ട്സ് ആണ് വനമധ്യത്തില്‍ വ്യത്യസ്തമായ താമസസൌകര്യം ഒരുക്കിയിരിക്കുന്നത്
കാനഡയിലെ തൂങ്ങുന്ന ഹോട്ടല്‍, വനമധ്യത്തിലെ താഴികക്കൂടത്തില്‍ താമസം

നിലത്തും ആകാശത്തൊന്നുമല്ല ഈ ഹോട്ടല്‍, കണ്ടാല്‍ ഒരു ദിവസം താമസിക്കാതെ തിരിച്ചു പോരാന്‍ തോന്നുമില്ല...അതാണ് കാനഡയിലെ തുങ്ങുന്ന ഹോട്ടലിന്റെ പ്രത്യേകത. കാടിന് നടുവില്‍ മരങ്ങള്‍ക്ക് മുകളിലാണ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്. താഴികക്കൂടത്തിന്റെ രൂപത്തിലാണ് ഹോട്ടലിന്റെ രൂപകല്‍പന. കാനഡയിലെ ഫ്രീ സ്പിരിറ്റഡ് റിസോര്‍ട്ട്സ് ആണ് വനമധ്യത്തില്‍ വ്യത്യസ്തമായ താമസസൌകര്യം ഒരുക്കിയിരിക്കുന്നത്.

കാനഡയിലെ തൂങ്ങുന്ന ഹോട്ടല്‍, വനമധ്യത്തിലെ താഴികക്കൂടത്തില്‍ താമസം

വാങ്കവറിലുള്ള വനത്തിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഇന്റീരിയര്‍ ഡിസൈനാണ് ഓരോ മുറികളിലും ഉള്ളത്. രണ്ട് പേര്‍ക്ക് താമസിക്കാവുന്ന വിധത്തിലാണ് മുറികള്‍‌ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രൂപയനുസരിച്ച് ഒരു രാത്രിക്ക് 8550 രൂപ ചെലവിട്ടാല്‍ കാടിന്റെ സൌന്ദര്യം നുകര്‍ന്ന് ഈ തൂങ്ങുന്ന ഹോട്ടലില്‍ താമസിക്കാം.

കാനഡയിലെ തൂങ്ങുന്ന ഹോട്ടല്‍, വനമധ്യത്തിലെ താഴികക്കൂടത്തില്‍ താമസം
കാനഡയിലെ തൂങ്ങുന്ന ഹോട്ടല്‍, വനമധ്യത്തിലെ താഴികക്കൂടത്തില്‍ താമസം