LiveTV

Live

International

ശിരോവസ്ത്രം നിരോധിക്കാന്‍ തൊഴിലുടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ കോടതി

ശിരോവസ്ത്രം നിരോധിക്കാന്‍ തൊഴിലുടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ കോടതി
Summary
യൂറോപ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവിനെ ന്യായീകരിച്ച് രംഗത്തെത്തിയപ്പോള്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

ജീവനക്കാരുടെ വസ്ത്രധാരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ നീതിന്യായക്കോടതി ഉത്തരവ്. ശിരോവസ്ത്രമടക്കമുള്ള മതപരമായ വസ്ത്രങ്ങള്‍ നിയന്ത്രിക്കാന്‍ തൊഴിലുടമക്ക് അധികാരമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവിനെ ന്യായീകരിച്ച് രംഗത്തെത്തിയപ്പോള്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

ശിരോവസ്ത്രം നിരോധിക്കാന്‍ തൊഴിലുടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ കോടതി

നെതര്‍ലാന്‍ഡ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പ് മുഴുവന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയുണ്ടായ ഉത്തരവ് വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ശിരോവസ്ത്രം ധരിച്ച് ജോലിക്ക് വന്നതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട് രണ്ട് സ്ത്രീകള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം. ബെല്‍ജിയത്തില്‍ നിന്നുള്ള ജി 4 സെക്യൂര്‍ സൊല്യൂഷന്‍സില്‍ ജീവനക്കാര്‍ക്കുള്ള ശിരോവസ്ത്ര നിരോധമാണ് സമീറ അച്ച്ബിതയെന്ന ബെല്‍ജിയംകാരിയെ കോടതിയിലെത്തിച്ചത്. ഒരു സ്ഥാപനം ജീവനക്കാര്‍ ഏത് തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ വിവേചനമുണ്ടെന്ന് പറയാനാവില്ലെന്നാണ് കേസില്‍ കോടതിയുടെ തീരുമാനം. എന്നാല്‍ മതപരമായ വസ്ത്രധാരണത്തിന് കമ്പനി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ജോലിക്കാരുടെ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഫ്രാന്‍സിലും ജര്‍മനിയിലുമുള്ള വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവിനെ സ്വാഗതം ചെയ്തപ്പോള്‍ യൂറോപ്പിലെങ്ങും പ്രതിഷേധവും ശക്തമായി. യൂറോപ്പില്‍ കുടിയേറ്റവിരുദ്ധ നിലപാടുകളുള്ള തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ ഒന്നാണ് ശിരോവസ്ത്ര നിരോധനം. ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ ശിരോവസ്ത്രത്തെക്കുറിച്ച് ഇതിന് മുമ്പും വിവാദങ്ങളുയര്‍ന്നിട്ടുണ്ട്.