LiveTV

Live

International

ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം ഭീഷണിയുടെ മറ്റൊരുഘട്ടത്തിലെന്ന് ഷിന്‍സോ ആബെ

ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം ഭീഷണിയുടെ മറ്റൊരുഘട്ടത്തിലെന്ന് ഷിന്‍സോ ആബെ
Summary
പരീക്ഷണം സുരക്ഷാ കരാറുകളുടെ ലംഘനമാണെന്നും ഉത്തരകൊറിയ പ്രകോപനങ്ങളില്‍ നിന്ന് പിന്മാറണമെന്നും ഐക്യരാഷ്ട്രസഭയും പ്രതികരിച്ചു.

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ഭീഷണിയുടെ മറ്റൊരുഘട്ടത്തിലേക്ക് കടന്നതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു. പരീക്ഷണം സുരക്ഷാ കരാറുകളുടെ ലംഘനമാണെന്നും ഉത്തരകൊറിയ പ്രകോപനങ്ങളില്‍ നിന്ന് പിന്മാറണമെന്നും ഐക്യരാഷ്ട്രസഭയും പ്രതികരിച്ചു.

മിസൈല്‍ പരീക്ഷണത്തെ ശക്തമായി അപലപിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റും രംഗത്തത്തെി. തങ്ങള്‍ക്കും സഖ്യരാജ്യങ്ങള്‍ക്കും എതിരായുള്ള ഭീഷണി നേരിടാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്നും ഡിപ്പാര്‍ട്മെന്‍റ് വക്താവ് വ്യക്തമാക്കി.