LiveTV

Live

International

മതില്‍ കെട്ടി അഭയാര്‍ത്ഥികളെ തടയാന്‍ ട്രംപിന് കഴിയില്ലെന്ന് മെക്‍സിക്കന്‍ കോണ്‍ഗ്രസ് അംഗം

മതില്‍ കെട്ടി അഭയാര്‍ത്ഥികളെ തടയാന്‍ ട്രംപിന് കഴിയില്ലെന്ന് മെക്‍സിക്കന്‍ കോണ്‍ഗ്രസ് അംഗം
Summary
മതില്‍ നിര്‍മ്മാണം നടത്തിയാലും അഭയാര്‍ഥികളെ തടയനാവില്ലെന്ന് വീഡിയോയിലൂടെ തെളിയിക്കുകയാണ് മെക്സിക്കന്‍ കോണ്‍ഗ്രസ് അംഗം ബ്രൂലിയോ ഗുറ

മതില്‍ കെട്ടി അഭയാര്‍ത്ഥികളെ തടയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കഴിയില്ലെന്ന് മെക്‍സിക്കന്‍ കോണ്‍ഗ്രസ് അംഗം ബ്രൂലിയോ ഗുറ. നിലവില്‍ മെക്‍സിക്കന്‍ അമേരിക്കന്‍ അതിര്‍ത്തിയിലുള്ള മതിലില്‍ കയറി അതിന്റെ വീഡിയോ പുറത്തു വിട്ടാണ് ബ്രൂലിയോ ഗുറ ട്രംപിനെ വെല്ലു വിളിച്ചത്. മെക്‍സിക്കോ വഴിഉളള അഭയാര്‍ഥികളുടെ കടന്നുകയറ്റം തടയുന്നതിനാണ്.

മെക്‍സിക്കന്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ നിര്‍മ്മിക്കുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചത്. മതില്‍ നിര്‍മ്മാണം നടത്തിയാലും അഭയാര്‍ഥികളെ തടയനാവില്ലെന്ന് വീഡിയോയിലൂടെ തെളിയിക്കുകയാണ് മെക്സിക്കന്‍ കോണ്‍ഗ്രസ് അംഗം ബ്രൂലിയോ ഗുറ. മതിലിനു മുകളില്‍ താനും ഒപ്പം അഭയാര്‍ഥികളും കയറി നില്‍ക്കുന്ന വീഡിയോയാണ് ബ്രൂലിയോ കാണിക്കുന്നത്.

അമേരിക്ക -മെക്‍സികോ അതിര്‍ത്തിയില്‍ 3219 കിലോ മീറ്റര്‍ ദൂരം ശക്തമായ സുരക്ഷയാണ് ഉളളത്. ഇതു കൂടാതെ 218 കിലോ മീറ്റര്‍‍ ദുരത്ത് മതില്‍ പണിയുമെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപ് അവകാശപെടുത്തത് പ്രകാരം മതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാലും വളരെ വേഗത്തില്‍ അഭയാര്‍ഥികള്‍ക്ക് അമേരിക്കയിലെത്താമെന്ന് ബ്രൂലിയോ അവകാശപെടുന്നു. മെക്‍സിക്കന്‍ അതിര്‍ത്തി വഴിയുടെ അഭയാര്‍ഥികളുടെ വരവ് തടയുന്നതിനായി അമേരിക്ക ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. അഭയാര്‍ഥികളെ തടയുന്നതിനായി അമേരിക്ക സ്വീകരിക്കുന്ന പല പദ്ധതികളും അശാസ്ത്രീയമാണെന്ന വിമര്‍ശം ഉയരുന്നുണ്ട്.