LiveTV

Live

International

നാഷണല്‍ സെക്യൂരിറ്റി എന്‍ട്രി എക്സിറ്റ് രജിസ്ട്രേഷന്‍ പ്രോഗ്രാം നശിപ്പിച്ചുകളയാന്‍ ഒബാമയുടെ തീരുമാനം

നാഷണല്‍ സെക്യൂരിറ്റി എന്‍ട്രി എക്സിറ്റ് രജിസ്ട്രേഷന്‍ പ്രോഗ്രാം നശിപ്പിച്ചുകളയാന്‍ ഒബാമയുടെ തീരുമാനം
Summary
1991 ല്‍ ഗള്‍ഫ് യുദ്ധം നടന്നപ്പോള്‍ ‍ അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം കുവൈറ്റ്, ഇറാഖ് എന്നിരാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചതാണ് നാഷണല്‍ സെക്യാരിറ്റി എന്‍ട്രി എക്സിറ്റ് രജിസ്ട്രേഷന്‍ പ്രോഗ്രാം അഥവാ NSEERS ന്റെ ആദ്യ രൂപം

മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്ന് അമേരിക്കയിലെത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന നാഷണല്‍ സെക്യൂരിറ്റി എന്‍ട്രി എക്സിറ്റ് രജിസ്ട്രേഷന്‍ പ്രോഗ്രാം നശിപ്പിച്ചുകളയാന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ തീരുമാനം. കുടിയേറ്റം സംബന്ധിച്ച് ഒബാമ ഭരണകൂടത്തിന്റെ നയങ്ങള്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തകിടംമറിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് നടപടി.

1991 ല്‍ ഗള്‍ഫ് യുദ്ധം നടന്നപ്പോള്‍ ‍ അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം കുവൈറ്റ്, ഇറാഖ് എന്നിരാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചതാണ് നാഷണല്‍ സെക്യാരിറ്റി എന്‍ട്രി എക്സിറ്റ് രജിസ്ട്രേഷന്‍ പ്രോഗ്രാം അഥവാ NSEERS ന്റെ ആദ്യ രൂപം. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ മന്ത്രാലയം 2002ല്‍ ഇറാഖ്, ഇറാന്‍, ലിബിയ, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് NSEERS ന് തുടക്കമിട്ടു. പിന്നീട് 25 രാജ്യങ്ങള്‍കൂടി ഈ പട്ടികയില്‍ ഉള്‍പ്പെട്ടു. 2011 ന് ശേഷം NSEERS പൂര്‍ണമായും നിര്‍ജീവമായി. പദ്ധതിക്ക് ഉദ്ദേശിച്ച ലക്ഷ്യം കാണാന്‍ സാധിച്ചില്ലെന്നും അമേരിക്കയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കാര്യമായ സംഭാവന നല്‍കാന്‍ ഈ സംവിധാനത്തിന് സാധിച്ചില്ലെന്നുമായിരുന്നു വിമര്‍ശം. ഭീകര പ്രസ്താനങ്ങളുടെ സ്വാധീനമുള്ള മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് നിയുക്ത പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപിന്റെ നിലപാട്. ഒബാമയുടെ നീക്കം നിര്‍ണായക വിവരങ്ങള്‍ ട്രംപിന് ലഭിക്കുന്നത് വൈകിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഒബാമയുടെ തീരുമാനത്തോട് ട്രംപ് ക്യാപ് പ്രതികരിച്ചിട്ടില്ല. മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നെത്തുന്നവരെക്കുറിച്ചുള്ള ഡാറ്റബേസ് ഉണ്ടാക്കുന്നതിനുള്ള ട്രംപിന്റെ നീക്കത്തെ പിന്തുണക്കില്ലെന്ന് ഗൂഗിള്‍, ഫേസ്ബുക്ക്, അടക്കമുള്ള സ്ഥാപനങ്ങള്‍ നിലപാടെടുത്തിട്ടുണ്ട്.