LiveTV

Live

International

സിന്‍ജാറിലെ ഖുര്‍ദുകള്‍ക്കെതിരായ പോരാട്ടം; ഇടപെടലുണ്ടാവുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി

സിന്‍ജാറിലെ ഖുര്‍ദുകള്‍ക്കെതിരായ പോരാട്ടം; ഇടപെടലുണ്ടാവുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി
Summary
സിന്‍ജാര്‍ പ്രവിശ്യയില്‍ ഖുര്‍ദുകള്‍ക്കെതിരായ പോരാട്ടത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി.

സിന്‍ജാര്‍ പ്രവിശ്യയില്‍ ഖുര്‍ദുകള്‍ക്കെതിരായ പോരാട്ടത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി. ഖുര്‍ദുകള്‍ ക്കെതിരായ നീക്കത്തില്‍ ഇറാഖി സൈന്യം പരാജയപ്പെട്ടാല്‍ തുര്‍ക്കി ഇടപെടുമെന്നാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞത്.

ഇറാഖ് - തുര്‍ക്കി അതിര്‍ത്തി പ്രദേശമാണ് സിന്‍ജാര്‍ പ്രവിശ്യ. ഇവിടെ ഖുര്‍ദുകള്‍ക്ക് സൈനിക താവളമുണ്ടെന്നാണ് തുര്‍ക്കിയുടെ ആരോപണം. ഖുര്‍ദുകള്‍ക്കെതിരായ പോരാട്ടത്തില്‍ ഇറാഖുമായി ഒന്നിച്ച് പോരാടാനാണ് തുര്‍ക്കിയുടെ നീക്കം. ഇതിന്റെ ആദ്യപടിയായി സിന്‍ജാര്‍ പ്രവിശ്യയിലെ ഇറാഖിസൈനിക നീക്കങ്ങളെ കുറിച്ച് ചര്‍ച്ച നടത്താനായി തുര്‍ക്കിയിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇറാഖ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

തിങ്കളാഴ്ചയായിരിക്കും കൂടിക്കാഴ്ച. ഖുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി അംഗങ്ങളെ തീവ്രവാദികള്‍ എന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. ഇവര്‍ക്കെതിരായി ഇറാഖ് വേണ്ട രീതിയില്‍ പോരാടുമെന്നാണ് പ്രതീക്ഷ. അതിന് ഇറാഖിന് കഴിഞ്ഞില്ലെങ്കില്‍ തുര്‍ക്കി ആവശ്യമായത് ചെയ്യുമെന്നാണ് ഉര്‍ദുഗാന്‍ പറഞ്ഞത്. മേഖലയിലെ സൈനിക നീക്കങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.