അമേരിക്കയിലേക്ക് അനധികൃതമായെത്തിയ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

അമേരിക്കയിലേക്ക് അനധികൃതമായെത്തിയ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സർക്കാർ ഇടപെടലാവശ്യമാണെന്ന് അമേരിക്കന്‍ സുപ്രീംകോടതി. ഇതിനെതിരെ സർക്കാർ സമർപ്പിച്ച ഹരജി കോടതി പരിഗണിച്ചില്ല. 2012 ൽ ബരാക് ഒബാമ കൊണ്ടുവന്ന കുടിയേറ്റക്കാർക്ക് ഗുണകരമായ ഡ്രീമേഴ്സ് എന്ന പദ്ധതി അവസാനിപ്പിക്കാനായിരുന്നു ട്രംപിന്റെ നീക്കം. എന്നാൽ ഇതിനെ എതിർത്ത സുംപ്രീം കോടതി വിഷയത്തിൽ ഇനിയും നിയമപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. കീഴ്ക്കോടതികൾ എത്രയും പെട്ടന്ന് ഈ കേസിൽ തീരുമാനത്തിലെത്തുമെന്നും സുംപ്രീം കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാൽ സുംപ്രീം കോടതി നീക്കത്തിൽ കടുത്ത നിരാശയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രേഖപ്പെടുത്തിയത്. അമേരിക്കയിൽ നിലവിലുള്ള ഡാക്ക പദ്ധതി എഴുപതിനായിരം പേരെ മടക്കി അയക്കുന്നതിൽ നിന്ന് സംരക്ഷിക്കും, രണ്ടുവർഷക്കാലത്തേക്ക് വർക്ക് പെർമിറ്റ് നൽകാനും ഇത് വഴി സാധിക്കും.ഇത് ഒഴിവാക്കാനുള്ള ട്രംപിന്റെ ശ്രമത്തിനാണ് സുപ്രീംകോടതി തിരിച്ചടി നൽകിയിരിക്കുന്നത്.