അമേരിക്കയുമായി ചർച്ചയ്ക്ക് തയാറെന്ന് ഉത്തരകൊറിയ

അമേരിക്കയുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഉത്തരകൊറിയ. ദക്ഷിണ കൊറിയയിൽ വിന്റർ ഒളിമ്പിക്സ് സമാപനത്തിനെത്തിയ ഉത്തരകൊറിയൻ പ്രതിനിധി സംഘമാണ് യുഎസുമായി ചർച്ചയ്ക്കു തയാറാണെന്ന് പറഞ്ഞത്.

ഉത്തരകൊറിയന്‍ ജനറല്‍ കിം യോങ് ചോളും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും വിന്റര്‍ ഒളിമ്പിക്സിന്റെ സമാപന പരിപാടികള്‍ക്ക് മുമ്പ് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വിന്റർ ഒളിമ്പിക്സ് ഇരുകൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയെന്നും ഇതോടൊപ്പം യുഎസ്- ഉത്തരകൊറിയ ബന്ധവും മെച്ചപ്പെടണമെന്ന് കൂടിക്കാഴ്ചയിൽ ഉത്തരകൊറിയൻ സംഘം വ്യക്തമാക്കി. ഉത്തരകൊറിയയ്ക്ക് എതിരേ കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപ് കടുത്ത ഉപരോധം ഏർപ്പെടുത്തിയതിനെ പ്യോഗ്യാംഗ് അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയൻ സംഘത്തിന്റെ നിലപാടുമാറ്റം.
ആണവനിരായുധീകരണമായിരിക്കണം ഏത് ചര്‍ച്ചയുടേയും ആത്യന്തികമായ ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചു. ചര്‍ച്ചക്ക് തയ്യാറാണെന്ന ഉത്തരകൊറിയന്‍ നിലപാട് പ്രശ്നപരിഹാരത്തിന്റെ ആദ്യപടിയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. യാതൊരു ഉപാധികളുമില്ലാത്ത ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്യോങ്യാങും പ്രതികരിച്ചു. എന്നാല്‍ , വിന്റര്‍ ഒളിമ്പിക്സിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത ഇവാങ്ക സമീപമിരുന്ന ഉത്തരകൊറിയന്‍ പ്രതിനിധി കിംയോങാ ചോളുമായി സംസാരിച്ചില്ല. ചോളാണ് ഉത്തരകൊറിയന്‍ സംഘത്തെ നയിച്ചത്. മുന്‍ സൈനിക കമാന്‍ഡറും ദക്ഷിണകൊറിയൻ യുദ്ധക്കപ്പൽ മുക്കുന്നതിന് ഉത്തരവുകൊടുത്തയാളുമാണ് കിം യോംഗ് ചോള്‍. 46 നാവികരാണ്. യുദ്ധക്കപ്പൽമുങ്ങി കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ചോളിന്റെ സന്ദർശനത്തിനെതിരേ പ്രതിഷേധമുയർത്തി രംഗത്തെത്തി.