LiveTV

Live

International

കാറ്റലോണിയന്‍ അനുകൂലികളെ വിമര്‍ശിച്ച് സ്പെയിന്‍ രാജാവ്

കാറ്റലോണിയന്‍ അനുകൂലികളെ വിമര്‍ശിച്ച് സ്പെയിന്‍ രാജാവ്
Summary
രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കുന്നതിനിടയിലാണ് ഫെലിപ്പ് രാജാവ് കാറ്റലോണിയന്‍ അനുകൂലികളെ വിമര്‍ശിച്ചത്

കാറ്റലോണിയന്‍ അനുകൂലികളെ വിമര്‍ശിച്ച് സ്പെയിന്‍ രാജാവ് ഫെലിപ്പ് ആറാമന്‍. രാജ്യത്തെ ബഹുസ്വരതെ ബഹുമാനിക്കണമെന്നും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും കറ്റാലന്‍ നേതാക്കളോട് ഫെലിപ്പ് രാജാവ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കാതെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കുന്നതിനിടയിലാണ് ഫെലിപ്പ് രാജാവ് കാറ്റലോണിയന്‍ അനുകൂലികളെ വിമര്‍ശിച്ചത്. കറ്റാലന്‍ നേതാക്ളുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശം. രാജ്യത്തെ പ്രദേശത്തിന്റെ പേരില്‍ വിഘടിപ്പിക്കുകയല്ല, മറിച്ച് ബഹുസ്വരതയെ ഉള്ക്കൊണ്ട് ബഹുമാനിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. വിഘടനവാദത്തെ പ്രോസ്താഹിപ്പിക്കാതെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

നേരത്തെ ഒക്ടബോറിലുണ്ടായ ഹിത പരിശോധനയെയും. തുടര്‍ന്നുണ്ടയ കാറ്റലോണിയന്‌ സവതന്ത്ര നീക്കത്തെയും രാജാവ് വിമര്‍ശിച്ചിരുന്നു. സ്പെയിനിനെ സംബന്ധിച്ച് ഈ വര്‍ഷം കടുത്തതായിരുന്നുവെന്നും ഫിലിപ്പ് രാജാവ് പറഞ്ഞു.