വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കാറില്‍ നിന്നും വൃദ്ധനെ മനുഷ്യ ചങ്ങല തീര്‍ത്ത് രക്ഷപ്പെടുത്തി

ആളുകള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് കാറിനടുത്തെത്തി വൃദ്ധനെ കാറില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു.
അമേരിക്കയില്‍ ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ വൃദ്ധനെ മനുഷ്യ ചങ്ങല തീര്‍ത്ത് ഹൂസ്റ്റണ്‍ നിവാസികള്‍ രക്ഷിച്ചു. വെള്ളത്തില്‍ മുങ്ങി ഓഫായി പോയ കാറിനുള്ളിലായിരുന്നു വൃദ്ധന്. ഇയാളെ പുറത്തെത്തിക്കാന്‍ സ്ഥലത്തുണ്ടായിരുന്നവര്‍ കയര്‍ അന്വേഷിച്ചെങ്കിലും പെട്ടെന്ന് കിട്ടിയില്ല. തുടര്‍ന്ന് കൂട്ടത്തിലാരോ മനുഷ്യ ചങ്ങല തീര്‍ത്ത് നമുക്ക് അയാളെ രക്ഷിക്കാമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് കാറിനടുത്തെത്തി വൃദ്ധനെ കാറില്‍ നിന്ന് പുറത്തെത്തിച്ചു.
സ്റ്റെഫാനി എഡ്വേഡ് എന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.