നയാഗ്രയും മലിനീകരണ ഭീഷണിയില്‍

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ നയാഗ്രയും മലിനീകരണ ഭീഷണിയില്‍. സമീപത്തെ ജല അതോറിറ്റി മലിനജലം നദിയിലേക്ക് ഒഴുക്കിയതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. വെള്ളച്ചാട്ടത്തിന് സമീപമുണ്ടായ നിറവ്യത്യാസം വിനോദ സഞ്ചാരികളെയും ആശങ്കപ്പെടുത്തി.

അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിലാണ് ആരേയും അതിശയിപ്പിക്കുന്ന നയാഗ്ര വെള്ളച്ചാട്ടം എന്ന വിസമയം. അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയ്ൽ ഫാൾസ്, കനേഡിയൻ ഹോഴ്സ് ഷൂ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ സംഗമിച്ചാണ് നയാഗ്ര രൂപംകൊള്ളുന്നത്. ദക്ഷിണാഫ്രിക്കയിലെ വിക്ടോറിയ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം. എന്നാല്‍ ബിബിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിസ്ഥിതി പ്രേമികളെ ആശങ്കപ്പെടുത്തുന്നതാണ്.
നയാഗ്രയുടെ പരിസരത്തുണ്ടായ നിറം മാറ്റം മലിനീകരണത്തിന്റെ തെളിവുകളാണ്. കറുത്ത നിറത്തിലുള്ള മലിനജലം നദിയിലേക്ക് പരന്ന് ഒഴുകുന്നത് കാണാം. തൊട്ടടുത്തുള്ള ജല അതോറിറ്റിയുടെ മെയ്ന്റെനന്‍സ് പണിക്ക് ശേഷം മാലിന്യങ്ങള്‍ നദിയിലേക്ക് ഒഴുക്കിയെന്നാണ് വിവരം. ക്രമാതീതമായ കാര്‍ബണിന്റെ അളവാണ് ഈ നിറവ്യത്യാസത്തിന് കാരണമെന്നാണ് നിരീക്ഷണം. സംഭവത്തില്‍ ജല അതോറിറ്റി ഖേദം പ്രകടിപ്പിച്ചു. അനുവദനീയമായ അളവില്‍ മാത്രമാണ് മലിനജലം നദിയിലേക്ക് ഒഴുക്കിയെന്ന വിശദീകരണവും അതോറിറ്റി നല്കുന്നു. സന്ദര്‍ശകരുടെ കുത്തൊഴുക്കുള്ള നയാഗ്ര മലിനമാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.