LiveTV

Live

International

അമേരിക്കയിലെ ആരോഗ്യപരിരക്ഷാ ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍

അമേരിക്കയിലെ ആരോഗ്യപരിരക്ഷാ ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍
Summary
ഒബാമകെയര്‍ പിന്‍വലിക്കല്‍ ബില്ലിനെതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ച് മൂന്ന് സെനറ്റര്‍ മാരാണ് രംഗത്തെത്തിയത്

അമേരിക്കയിലെ പുതിയ ആരോഗ്യപരിരക്ഷാ ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. ഒബാമകെയര്‍ പിന്‍വലിക്കല്‍ ബില്ലിനെതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ച് മൂന്ന് സെനറ്റര്‍ മാരാണ് രംഗത്തെത്തിയത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പാക്കിയ ആരോഗ്യപരിരക്ഷാ പദ്ധതിയാണ് ഒബാമ കെയര്‍. എന്നാല്‍ ഈ പദ്ധതി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. ലിന്‍സെ ഗ്രഹാം, റോണ്‍ ജോണ്‍സണ്‍, ജോണ്‍ മക്കെയ്ന്‍ എന്നീ സെനറ്റര്‍മാരാണ് ഒബാമകെയര്‍ പിന്‍വലിക്കല്‍ ബില്ലിനെതിരിരെ രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യമേഖലയില്‍ ട്രംപ് കൊണ്ടുവരാനുദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ അംഗീകരിക്കില്ലെന്നാണ് ഈ സെനറ്റര്‍മാരുടെ പക്ഷം. വേനല്‍ക്കാല അവധിക്ക് മുന്‍പായി സെനറ്റും ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സും ട്രംപിന്റെ ആരോഗ്യപരിരക്ഷാബില്ലിനെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. ആരോഗ്യപരിരക്ഷ സബന്ധിച്ച പ്ലാന്‍ ഉണ്ടാക്കേണ്ടത് സെനറ്റിന്റെ ജോലിയാണെന്ന് ഹൌസ് സ്പീക്കര്‍ പോള്‍ റിയാന്‍ പറഞ്ഞു. ഒബാമകെയര്‍ പിന്‍വലിക്കല്‍ ബില്‍ പാസാകണമെങ്കില്‍ 51വോട്ടുകള്‍ ആവശ്യമാണെന്നാണ് പറയുന്നത്. എന്നാല്‍ സെനറ്റ് ബില്ലിന്റെ ഏതെങ്കിലും പതിപ്പ് അന്ധമായി പാസാക്കുമെന്ന ഭയമുണ്ടെന്നും പോള്‍ റിയാന്‍ പറഞ്ഞു. ഭീകരമായ നയവും ഭീകരമായ രാഷ്ട്രീയവും ഉള്ള ബില്ലിന് ഞാൻ വോട്ടുചെയ്യില്ലെന്ന് സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാം.പുതിയ ആരോഗ്യപരിരക്ഷാ ബില്‍ മെച്ചപ്പെടുത്തുന്നതിനായി കോണ്‍ഫറന്‍സ് കമ്മിറ്റി ചേരണമെന്നാണ് ഇവരുടെ ആവശ്യം. ഹൌസ് ഓഫ് റെപ്രസെന്‍ന്റേറ്റീവ്സും സെനറ്റും പാസാക്കിയ ബില്ലുകള്‍ നിയമമാക്കുന്നതിന് മുന്‍പ് കോണ്‍ഫറന്‍സ് കമ്മിറ്റി പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബില്ലില്‍ ഹൌസ് വോട്ടുചെയ്യുന്നതിന് മുന്‍പ് സെനറ്റില്‍ പാസാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.