LiveTV

Live

International

ഫ്രാന്‍സില്‍ രണ്ടാംഘട്ട വോട്ടെടുപ്പിലും മാക്രോണിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം

ഫ്രാന്‍സില്‍ രണ്ടാംഘട്ട വോട്ടെടുപ്പിലും മാക്രോണിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം
Summary
പരന്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ മൂലക്കിരുത്തിയാണ് മാക്രോണും പാര്‍ട്ടിയും ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും ജയിച്ചു കയറിയത്..

ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട വോട്ടെടുപ്പിലും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍മാര്‍ഷെ പാര്‍ട്ടിക്ക് ഭൂരിപക്ഷം. 95 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 577 അംഗ പാര്‍ലമെന്റില്‍ എന്‍ മാര്‍ഷെ പാര്‍ട്ടി സഖ്യം 325 സീറ്റുകള്‍ നേടി ആഥിപത്യം ഉറപ്പിച്ചു. പരന്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ തൂത്തെറിഞ്ഞാണ് എന്‍മാര്‍ഷെ പാര്‍ട്ടി ഭൂരിപക്ഷം നേടിയത്.

പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ക്രോ​ണി​​െൻറ എ​തി​രാ​ളി​യാ​യി​രു​ന്ന മരീന്‍ ലീപെന്നിന്റെ നാ​ഷ​ന​ൽ ഫ്ര​ണ്ടും ജീന്‍ ക്രിസ്റ്റഫ് കാംപ്ഡിലീസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമടക്കമുള്ള പരന്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ മൂലക്കിരുത്തിയാണ് മാക്രോണും പാര്‍ട്ടിയും ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും ജയിച്ചു കയറിയത്.

രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ യായിരുന്നു വോട്ടെടുപ്പ്. എന്‍ മാര്‍ഷ് പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം നേടിയതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് വ്യക്തമാക്കി.

ചരിത്രത്തിലെ ഏറ്റവും കുഞ്ഞ വോട്ടിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പരാജയം സമ്മതിക്കുന്നതായി പറഞ്ഞ നാ​ഷ​ന​ൽ ഫ്ര​ണ്ടിന്റെ മരീന്‍ ലീപെന്‍ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്കുള്ളവിശ്വാസ രാഹിത്യമാണ് കുറഞ്ഞ വോട്ടിംഗ് ശതമാനം കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

ഇടതുപക്ഷം മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നായിരുന്നു സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജീന്‍ ക്രിസ്റ്റഫ് കാംപ്ഡിലീസിന്റെ പ്രതികരണം.

പാര്‍ട്ടിസ്ഥാനം രാജിവെക്കുന്നതായി പറഞ്ഞ കാംപ്ഡിലീസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഇതേ നയങ്ങളുമായി ഇനി തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.