LiveTV

Live

International

ദക്ഷിണാഫ്രിക്കയില്‍ വാഹനാപകടത്തില്‍ 19 സ്കൂള്‍ കുട്ടികള്‍ മരിച്ചു

ദക്ഷിണാഫ്രിക്കയില്‍ വാഹനാപകടത്തില്‍ 19 സ്കൂള്‍ കുട്ടികള്‍ മരിച്ചു
Summary
മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ദക്ഷിണാഫ്രിക്കയില്‍ വാഹനാപകടത്തില്‍ 19 സ്കൂള്‍ കുട്ടികള്‍ മരിച്ചു. മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ദക്ഷിണാഫ്രിക്കയിലെ എംപുമാലങ്ക മേഖലയിലാണ് സ്കൂള്‍ കുട്ടികളുമായി പോയ വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് വലിയ അപകടം ഉണ്ടായത്. സ്കൂള്‍ കഴിഞ്ഞ് പോകുമ്പോഴാണ് 19 കുട്ടികളുടെ മരണത്തിനിടയാക്കിയ അപകടം. നിരവധി കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. എങ്ങനെയാണ് ഇരു വാഹനങ്ങളും കൂട്ടിയിടിച്ചതെന്ന് വ്യക്തമായിട്ടില്ല. വ്യാവസായികമായി ഏറെ മുന്നേറ്റം കൈവരിച്ച ആഫ്രിക്കയില്‍, ആധുനിക റോഡ് ശൃംഖല എടുത്തുപറയേണ്ടതാണ്. റോഡ് സുരക്ഷയുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള ആഫ്രിക്കയില്‍ ഈസ്റ്റര്‍ വാരാഘോഷത്തില്‍ മാത്രം 235 റോഡ് അപകട മരണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷമിത് 156 ആയിരുന്നു.