LiveTV

Live

International

ഉറുദുഗാന്‍റെ ജയത്തെ പിന്തുണച്ച് അറബ് ലോകം

ഉറുദുഗാന്‍റെ ജയത്തെ പിന്തുണച്ച് അറബ് ലോകം
Summary
അമിതാധികാര പ്രവണതയിലേക്ക്​ നീങ്ങാതെയുള്ള നടപടികളാണ്​ ലോകം ഉറുദുഗാനിൽ നിന്ന്​ പ്രതീക്ഷിക്കുന്നതെന്ന്​ അറബ്​ മാധ്യമങ്ങളും വിലയിരുത്തുന്നു.

തുർക്കിയിലെ ഹിതപരിശോധനയിൽ ഉറുദുഗാന്‍റെ ജയത്തെ പിന്തുണച്ച്​ അറബ്​ ലോകം. അമിതാധികാര പ്രവണതയിലേക്ക്​ നീങ്ങാതെയുള്ള നടപടികളാണ്​ ലോകം ഉറുദുഗാനിൽ നിന്ന്​ പ്രതീക്ഷിക്കുന്നതെന്ന്​ അറബ്​ മാധ്യമങ്ങളും വിലയിരുത്തുന്നു.

ജനാധിപത്യ പ്രക്രിയയിൽ നിന്ന്​ പ്രസിഡൻഷ്യൽ രീതിയിലേക്കുള്ള തുർക്കിയുടെ ചുവടുമാറ്റം അറബ്​ ലോകവും താൽപര്യപൂർവമാണ്​ വിലയിരുത്തുന്നത്​. യുഎഇ ഉൾപ്പെടെ അറബ്​ രാജ്യങ്ങളൊന്നും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ സിറിയൻ അഭയാർഥികൾക്ക്​ ഏറ്റവും കൂടുതൽ അഭയം ഒരുക്കിയ ഉറുദുഗാന്‍റെ തുർക്കിയോട്​ വലിയ താൽപര്യമാണ്​ ഗൾഫ്​ രാജ്യങ്ങൾക്കുള്ളത്​. റഷ്യ- ഇറാൻ - ബശ്ശാറുൽ അസദ്​ അച്ചുതണ്ടിനെതിരെ ശക്തമായ നിലപാട്​ സ്വീകരിക്കുന്ന രാജ്യം എന്ന നിലക്ക്​ തുർക്കിയോട്​ രാഷ്​ട്രീയമായി ചേർന്നു നിൽക്കാനാണ്​ ഈ രാജ്യങ്ങൾ ആഗ്രഹിക്കുന്നതും. നേരത്തെ സൗദി ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിൽ സന്ദർശിച്ച സമയത്ത്​ വലിയസ്വീകരണം തന്നെയായിരുന്നു ഉറുദുഗാന്​ ലഭിച്ചത്​. ഹിതപരിശോധനാ വിജയത്തെ അറബ്​ മാധ്യമങ്ങൾ പ്രാധാന്യപൂർവമാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

സിറിയൻ രാസായുധ പ്രയോഗത്തെ തുടർന്ന്​ അമേരിക്ക നടത്തിയ ആക്രമണത്തെ എല്ലാ അറബ്​ രാജ്യങ്ങളും ശരിവെക്കുകയായിരുന്നു. ഉറുദുഗാനും അദ്ദേഹത്തിന്‍റെ പാർട്ടിയോടും വിയോജിപ്പുണ്ടെങ്കിൽ തന്നെയും പട്ടാള അട്ടിമറി ഉൾപ്പെടെയുള്ള ആഭ്യന്തര വെല്ലുവിളികളുടെ പശ്ചത്തലത്തിൽ നടന്ന ഹിതപരിശോധനാ നടപടിയെ പിന്തുണക്കുകയാണ്​ അറബ്​ രാജ്യങ്ങൾ. യൂറോപ്യൻ യൂണിയനോട്​ എതിർപ്പ്​ പ്രകടിപ്പിച്ചും ഗൾഫ്​ ഉൾപ്പെടെ അറബ്​ രാജ്യങ്ങളോട്​ കൂടുതൽ ചേർന്നു നിന്നുകൊണ്ടും വിദേശബന്​ധങ്ങളിൽ കാതലായ സമീപനമാറ്റത്തിനും ഉറുദുഗാൻ തയാറാകുമെന്നാണ്​ സൂചന.