LiveTV

Live

International

ഇന്ത്യ - പാക് പ്രശ്നം പരിഹരിക്കാന്‍ അമേരിക്ക

ഇന്ത്യ - പാക് പ്രശ്നം പരിഹരിക്കാന്‍ അമേരിക്ക
Summary
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇത്തരം പരിശ്രമങ്ങളില്‍ മികച്ച പങ്കാളിയാകാനാകുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ നിര്‍ദേശം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി.

ഇന്ത്യാ - പാക് അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറാണെന്ന് അമേരിക്ക. ഐക്യരാഷ്ട്ര സഭയിലെ യുഎന്‍ പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇത്തരം പരിശ്രമങ്ങളില്‍ മികച്ച പങ്കാളിയാകാനാകുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ നിര്‍ദേശം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി.

എന്തെങ്കിലും സംഭവിക്കും വരെ കാത്തു നില്‍ക്കില്ല. മറിച്ച് തര്‍ക്കം പരിഹരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തി പ്രശ്‌നപരിഹാരത്തിന് ട്രംപിന് കഴിയുമെന്നാണ് ഐക്യരാഷ്ട്രസഭയില്‍ നിക്കി ഹാലെ അറിയിച്ചത്. അനുദിനം വഷളാകുന്ന ഇന്ത്യാ- പാക് ബന്ധത്തില്‍ ആശങ്കയുണ്ട്. പ്രസിഡന്റ് നേരിട്ട് തന്നെ വിഷയത്തില്‍ ഇടപെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഇവര്‍‌ പറഞ്ഞു. ഇന്ത്യാ - പാക് പ്രശ്‌നത്തില്‍ ഇടപെടില്ലെന്നായിരുന്നു ഇതുവരെ യുഎസിന്റെ പ്രഖ്യാപിത നയം. ഇതില്‍ നിന്നും ഭിന്നമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. കശ്മീര്‍ വിഷയത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന നിക്കി ഹാലെയുടെ പ്രതികരണവും ഇതിനകം ചര്‍ച്ചയായിരുന്നു. ഇരു രാജ്യങ്ങളും താല്‍പര്യപ്പെടുകയാണെങ്കില്‍ ഇന്ത്യാ- പാക് വിഷയത്തില്‍ ഇടപെടാമെന്ന് യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു ഔദ്യോഗിക സൂചന ട്രംപ് ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നത് ആദ്യമായാണ്. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ലാതെ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ തള്ളുകയും ചെയ്തു.